HOME
DETAILS

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ എൻ.എം.സി നിർദേശം

  
Web Desk
June 08, 2026 | 12:21 PM

Relief for MBBS students NMC orders refund of overcharged fees

തിരുവനന്തപുരം: സംസ്ഥാനത്തെ എം.ബി.ബി.എസ് വിദ്യാർഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരികെ നൽകാൻ നാഷനൽ മെഡിക്കൽ കമ്മിഷൻ നിർദേശം നൽകി. നാലര വർഷം ദൈർഘ്യമുള്ള എം.ബി.ബി.എസ് കോഴ്‌സിന് അഞ്ച് വർഷത്തെ ഫീസ് ഈടാക്കുന്നതിനെതിരേയാണ് നടപടി. 

കോഴ്‌സിന്റെ കാലാവധി 54 മാസമാണെങ്കിലും മെഡിക്കൽ കോളജുകൾ അധികമായി ആറുമാസത്തെ ഫീസ് കൂടി ഈടാക്കുന്നു.

ഇത്തരത്തിൽ ഫീസ് ഈടാക്കരുതെന്ന് നേരത്തെ തന്നെ നാഷനൽ മെഡിക്കൽ കമ്മിഷൻ നിർദേശിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് പൂർണമായി നടപ്പാക്കിയിരുന്നില്ല. ഇതിനെതിരേ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംഘടനകൾ കമ്മിഷനെ സമീപിക്കുകയായിരുന്നു.

പരാതി പരിശോധിച്ച ശേഷമാണ് അധികമായി ഈടാക്കിയ തുക വിദ്യാർഥികൾക്ക് തിരിച്ചുനൽകാൻ കമ്മിഷൻ നിർദേശം നൽകിയത്. നിലവിൽ വിവിധ കോളജുകൾ വിദ്യാർഥികളിൽ നിന്ന് 3.5 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ അധികമായി ഈടാക്കിയിട്ടുണ്ടെന്നാണ് വിവരം.

എൻ.എം.സിയുടെ നിർദേശത്തോടെ സംസ്ഥാനത്തെ നിരവധി എം.ബി.ബി.എസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സാമ്പത്തിക ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവിഷൻ ഫാൾ തടയാൻ അധ്യാപക-വിദ്യാർഥി അനുപാതം 40 ആക്കുന്നത് പരിഗണനയിൽ: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  7 hours ago
No Image

സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ: മന്ത്രി സണ്ണി ജോസഫ്

Kerala
  •  7 hours ago
No Image

നായകനായി ശ്രേയസിന് ആദ്യ പരമ്പര നേട്ടം; സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യ

International
  •  7 hours ago
No Image

പുതിയ മുൻഗണനാ കാർഡുടമകൾക്ക് അടുത്ത മാസം മൂന്ന് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണയും സ്പെഷ്യൽ അരിയും ഉടൻ

Kerala
  •  8 hours ago
No Image

കെ.എസ്.ഇ.ബിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്: അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 3 ജീവനക്കാർക്ക് സസ്‌പെൻഷൻ  

Kerala
  •  8 hours ago
No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  9 hours ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  9 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  9 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  9 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  9 hours ago