HOME
DETAILS

നിതിൻ രാജിൻ്റെ മരണം; പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ

  
April 13, 2026 | 2:14 AM

Nitin Rajs death Police investigation also in crisis

കണ്ണൂർ:  നിതിൻ രാജിൻ്റെ മരണത്തിൽ  പൊലിസ് അന്വേഷണവും പ്രതിസന്ധിയിൽ. നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചക്കരക്കൽ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്നാൽ, ആത്മഹത്യ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടും അന്വേഷണം ഇപ്പോഴും ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച നിതിൻ രാജിന്റെ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടയിൽ ഇൻക്വസ്റ്റിന്റെയും പോസ്റ്റ്മോർട്ടത്തിന്റെയും ഭാഗമായി ചില ബന്ധുക്കളുടെയും കോളജിലെ ചില വിദ്യാർഥികളുടെയും അധികൃതരുടെയും മൊഴിയെടുത്തതല്ലാതെ വിശദമായ ഒരു അന്വേഷണത്തിലേക്ക് ചക്കരക്കൽ പൊലിസ് ഇനിയും കടന്നിട്ടില്ല. അടുത്ത ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം നടക്കില്ലെന്നാണ് സൂചന. വിഷു ആയതിനാൽ ഇന്നു മുതൽ 16വരെ കോളജിന് അവധി നൽകിയിരിക്കുകയാണ്. ഇതുകാരണം വിദ്യാർഥികളും ജീവനക്കാരും കാംപസിലില്ല. അതുകൊണ്ട് തന്നെ നിതിൻ രാജിന്റെ സഹപാഠികളുടെയും സംഭവസമയത്ത് കാംപസിലുണ്ടായിരുന്നവരുടെയും മൊഴിയെടുക്കുക പൊലിസിന് എളുപ്പമല്ല. അതേസമയം നിതിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട ദന്തൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ റാം, ഡോ. സംഗീത എന്നിവരും കാംപസിലില്ല. കേസന്വേഷണത്തിന്റെ തുടർ നടപടികൾ ഭയന്ന് ഇവർ മാറിനിൽക്കുന്നതിനാൽ ഇവരെ കണ്ട് മൊഴിയെടുക്കുകയെന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. 

നിതിന് നേരിടേണ്ടി വന്ന  മാനസിക പീഡനം മറച്ചുവെക്കാൻ തുടക്കം മുതൽ കോളജ് അധികൃതർ ശ്രമിച്ചുവെന്ന ആരോപണം ബന്ധുക്കൾ ഉയർത്തുന്നുണ്ട്. വിശദമായ പൊലിസ് അന്വേഷണം നടന്നാൽ മാത്രമേ, ആത്മഹത്യാ പ്രേരണകുറ്റമടക്കം കുറ്റക്കാർക്കെതിരേ ചുമത്താൻ പറ്റൂ. കോളജിന് അവധി നൽകിയതും ആരോപണ വിധേയരായ അധ്യാപകരെ കണ്ടെത്താൻ കഴിയാത്തതും  വിശദമായ അന്വേഷണത്തിന് തടസമായിരിക്കുകയാണ്. നിതിൻ രാജിന്റെ മൊബൈൽ ഫോൺ ചക്കരക്കൽ പൊലിസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്. അധ്യാപകരെ സസ്‌പെൻഡ് ചെയ്ത് കോളജ് അധികൃതർ നടത്തുന്ന ആഭ്യന്തര അന്വേഷണവും പൊലിസ് പരിശോധിക്കും. അതിനിടെ, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരു മെഡിക്കൽ കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്തിട്ടും മുഖ്യമന്ത്രി ഒരു അനുശോചന കുറിപ്പുപോലും പുറത്തിരിക്കാത്തതും വിമർശന വിധേയമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  16 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  16 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  16 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  16 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  16 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  16 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  16 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  16 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  16 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  17 days ago