HOME
DETAILS

സഊദിയില്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് അറിഞ്ഞിരിക്കാം | Saudi Weather Alert

  
April 13, 2026 | 2:22 AM

NCM forecasts widespread thunderstorms across Kingdom to next Tuesday

റിയാദ്: സഊദിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച തുടങ്ങിയ അസ്ഥിരകാലാവസ്ഥ തുടരും. ഇതുപ്രകാരം ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (എന്‍.സി.എം) മുന്നറിയിപ്പ് നല്‍കി. വാരാന്ത്യത്തില്‍ ചില പ്രദേശങ്ങളില്‍ മഴയുടെ തീവ്രത വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റ്, പൊടിക്കാറ്റ്, കാഴ്ചാപരിമിതി, ആലിപ്പഴ വീഴ്ച, ഉയര്‍ന്ന തിരമാലകള്‍ എന്നിവയ്ക്ക് പുറമെ കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്.

വിവിധ പ്രവിശ്യകളിലെ കാലാവസ്ഥാ മുന്നറിയിപ്പ്:

* കിഴക്കന്‍ പ്രവിശ്യ: ദമ്മാം, ജുബൈല്‍, റാസ് തനൂറ, ഖത്തീഫ്, അല്‍ഖോബാര്‍ എന്നിവിടങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. അല്‍അഹ്‌സ, അബ്‌ഖൈഖ് എന്നിവിടങ്ങളില്‍ ഇന്ന് മഴ ലഭിക്കും. 
* റിയാദ് പ്രവിശ്യ: വാദി അല്‍ദവാസിര്‍, സുലയ്യല്‍, അഫ്‌ലാജ് എന്നിവിടങ്ങളില്‍ നാളെ വരെ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കും. തലസ്ഥാനമായ റിയാദിലും ദിരിയ്യ, അല്‍ഖര്‍ജ്, മുസാഹിമിയ, ദുര്‍മ, മറാത്ത് തുടങ്ങിയ പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കുന്നു.
* മക്ക പ്രവിശ്യ: ത്വാഇഫ്, മയ്‌സാന്‍, അദ്ഹം, അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തീരപ്രദേശങ്ങളായ അല്‍ലിത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വരെ നേരിയ മഴയും, മക്ക നഗരം, ജുമൂം, ബഹ്‌റ, അല്‍കാമില്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും മിതമായ മഴയും ലഭിക്കും.
* തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍: അസീര്‍, ജിസാന്‍, അല്‍ബാഹ എന്നിവിടങ്ങളില്‍ മഴയുടെ തീവ്രത കൂടും. അബഹ, ഖമീസ് മുശൈത്ത്, അഹദ് റുഫൈദ, മുഹായില്‍ അസീര്‍, ജിസാന്‍ നഗരം, സബ്യ, അബു ആരിഷ് തുടങ്ങിയ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ കനത്ത മഴ ലഭിക്കും.
* മറ്റ് പ്രദേശങ്ങള്‍: വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ റഫ്ഹ, ഉവൈഖില, ഹഫര്‍ അല്‍ബാതിന്‍, അല്‍ഖഫ്ജി എന്നിവിടങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നു. നജ്‌റാന്‍, ബദ്ര്‍ അല്‍ജുനൂബ്, ഹുബൂന എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും, മദീന, ഖൈബര്‍, അല്‍ഉല, ഹനാകിയ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയോടെ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Summary: The Saudi Aabia National Center for Meteorology (NCM) has forecast thunderstorms to continue across multiple regions of the Kingdom from Friday through Tuesday, with rainfall ranging from light to heavy, intensifying in several areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാണ്ഡില്‍ ജാതിക്കൊല; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി ക്രൂരമര്‍ദ്ദനം; കാലില്‍ ഇരുമ്പ് ആണി അടിച്ചുകയറ്റി

National
  •  a day ago
No Image

വീണ്ടും ജാഗ്രതയുടെ നാളുകള്‍; എന്താണ് നിപ വൈറസ്, പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതെല്ലാം

Kerala
  •  a day ago
No Image

വാക്ക് പാലിച്ച് വിജയ്, തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച് 'സിങ്കപ്പെണ്‍' ദൗത്യസേന

National
  •  a day ago
No Image

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രതിഷേധവുമായി മെന്‍സ് അസോസിയേഷന്‍; 15ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം, ബസുകള്‍ തടയും 

Kerala
  •  a day ago
No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  a day ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  a day ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  a day ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  a day ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  a day ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  a day ago