HOME
DETAILS

വനിതാ സംവരണ ബില്‍: ചരിത്രം രചിക്കാന്‍ ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി; ബില്ലിന്റെ യഥാര്‍ത്ഥ ലക്ഷ്യം ജാതി സെന്‍സസ് വൈകിപ്പിക്കല്‍ -സോണിയാ ഗാന്ധി

  
Web Desk
April 13, 2026 | 9:20 AM

womens reservation bill sparks political debate between modi and sonia gandhi

ന്യൂഡല്‍ഹി: വ്യാഴാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണ ഭേദഗതി ബില്‍ യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടന്ന നാരീശക്തി വന്ദന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട തീരുമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നാരി ശക്തിക്കായി ചരിത്രപരമായ നീക്കം സമര്‍പ്പിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബില്ലിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ യഥാര്‍ഥ ലക്ഷ്യം വനിതാ സംവരണ ഭേദഗതി ബില്ലല്ലെന്നും ജാതി സെന്‍സസ് വൈകിപ്പിക്കലാണെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. ദ ഹിന്ദു പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.  സര്‍ക്കാരിന്റെ മണ്ഡല പുനര്‍നിര്‍ണയ പദ്ധതി അതീവ അപകടകരമാണെന്നാണ് നിലവില്‍ പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങള്‍  കാണിക്കുന്നത്. ഇത് ഭരണഘടനയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്- സോണിയ ഗാന്ധി ആരോപിച്ചു.

തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ നിയമസഭാ ത്വരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത്തരമൊരു സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്നും അവര്‍ വിമര്‍ശനമുയര്‍ത്തി. 

രാഷ്ട്രീയമായ തുല്യത പാലിച്ചാണ് ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ അവര്‍  കുടുംബാസൂത്രണം വിജയകരമായി നടപ്പാക്കിയവര്‍ക്കും ചെറിയ സംസ്ഥാനങ്ങള്‍ക്കും ദോഷകരമായ തരത്തിലാവരുതെന്നും കൂട്ടിച്ചേര്‍ത്തു. മണ്ഡലങ്ങളുടെ ആനുപാതിക വര്‍ധനവ് അവര്‍ക്കുള്ള സ്വാധീനം നഷ്ടപ്പെടുത്താനിടയാക്കുമെന്നും  അവര്‍ പറഞ്ഞു.

the women’s reservation bill has triggered a sharp political exchange, with Narendra Modi calling it a historic step, while Sonia Gandhi alleged that its real intent is to delay the caste census. the debate reflects broader tensions over representation, electoral strategy, and social justice in india.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  2 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  2 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  2 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  2 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  2 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  2 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  2 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  2 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  2 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  2 days ago