HOME
DETAILS

കുവൈത്ത് വ്യോമാതിർത്തി സുരക്ഷിതം; ആശങ്കയൊഴിഞ്ഞ് രാജ്യം, ജാഗ്രത തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം

  
April 13, 2026 | 5:05 PM


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണ്ണമായും സുരക്ഷിതമാണെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രാലയം വ്യക്തമാക്കി. സായുധ സേനയുടെ നിരന്തരമായ ജാഗ്രതയും വിവിധ സുരക്ഷാ ഏജൻസികളുടെ ഏകോപിത പ്രവർത്തനങ്ങളുമാണ് ഈ സുരക്ഷിതാവസ്ഥ ഉറപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്രതിരോധ രംഗത്തെ സന്നദ്ധതയും കൃത്യമായ സുരക്ഷാ വിന്യാസവും രാജ്യത്തിന്റെ ആഭ്യന്തര സുസ്ഥിരതയ്ക്ക് കരുത്തേകുന്നുണ്ട്. വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, സുരക്ഷയുടെയും സാമൂഹിക സ്ഥിരതയുടെയും അടിസ്ഥാന ശില ദേശീയ ഐക്യമാണെന്ന് മന്ത്രാലയത്തിന്റെ വക്താവ് ഓർമ്മിപ്പിച്ചു. സമൂഹത്തിൽ വിള്ളലുണ്ടാക്കുന്ന വിഭാഗീയത, ഗോത്രവാദം, വിദ്വേഷ പ്രസംഗങ്ങൾ എന്നിവയെ കർശനമായി എതിർക്കണമെന്നും പൊതുജനങ്ങൾ ഇത്തരം പ്രവണതകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

നിയമം കൃത്യമായി പാലിക്കുന്നതിനൊപ്പം അധികാരികളുമായി സഹകരിക്കുന്നത് ഓരോ പൗരന്റെയും ദേശീയ ഉത്തരവാദിത്തമാണ്. വിദ്വേഷ പ്രസംഗങ്ങൾ നിരസിച്ചും സാമൂഹിക ഐക്യം ഊട്ടിയുറപ്പിച്ചും സുരക്ഷിതമായ ഒരു അന്തരീക്ഷം നിലനിർത്താൻ എല്ലാവരും പങ്കുചേരണമെന്നും ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

kuwait interior ministry confirmed that the country’s airspace remains secure, easing public concerns amid regional tensions. authorities stated that continuous monitoring and precautionary measures are in place to ensure safety. citizens and residents are advised to stay alert and follow official updates while the situation remains stable and under control.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  2 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  2 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  2 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  2 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  2 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  2 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  2 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  2 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  3 days ago