HOME
DETAILS

ഛത്തീസ്ഗഡില്‍ തലക്ക് അഞ്ചുലക്ഷം വിലയിട്ട മാവോവാദി വനിത നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു 

  
April 13, 2026 | 6:23 PM

women maoist leader rupa died in gun shoot in chhattisgarh

കാങ്കര്‍: ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ തലക്ക് അഞ്ചുലക്ഷം രൂപ വിലയിട്ട വനിത മാവോവാദി അംഗം കൊല്ലപ്പെട്ടു. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രൂപിയെന്ന മാവോവാദി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാവോവാദി ഏരിയ കമ്മിറ്റി അംഗം ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റി അംഗം വിജയ് റെഡ്ഡിയുടെ ഭാര്യയാണ് മരിച്ച രൂപി. കാങ്കര്‍ അടക്കം ഏഴ് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന നക്‌സല്‍ മേഖലയായ ബസ്തറിലെ തെലുഗു കേഡറിലെ അവസാന മുതിര്‍ന്ന നേതാവാണ് ഇവര്‍. 

ചോട്ടെബേതിയ-പാര്‍ഥാപൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മാച്ച്പള്ളി വനത്തിലാണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നക്‌സല്‍ വിരുദ്ധ സുരക്ഷാസേന ഓപ്പറേഷന്‍ ആരംഭിച്ചെന്നും, ഏറ്റുമുട്ടലിന് ശേഷമുള്ള പരിശോധനയിലാണ് രൂപിയുടെ മൃതദേഹം കണ്ടെത്തിയതെന്നും കാങ്കര്‍ എസ്പി നിഖില്‍ രഖേച്ച പറഞ്ഞു. 

നേരത്തെ മാര്‍ച്ച് 31ഓടെ സംസ്ഥാനം മാവോവാദി മുക്തമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 28 മാവോവാദികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞവര്‍ഷം 285 പേര്‍ കൊല്ലപ്പെട്ടിരുന്നു.

woman maoist with a bounty of five lakh rupees on her head was killed in kanker district, chhattisgarh.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  5 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  5 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  5 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  5 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  5 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  5 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  5 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  5 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  5 days ago