HOME
DETAILS

അവസാന വർഷ വിദ്യാർഥികൾ സമരമുഖത്തേക്ക്;ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം

  
April 14, 2026 | 1:54 AM

Final year students face protest boycott classes in protest

കണ്ണൂർ:  നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്നലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ  അവസാന വർഷ വിദ്യാർഥികൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. ക്ലാസുകൾ ബഹിഷ്‌കരിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഇത്രയും കാലം തങ്ങൾ ഓരോരുത്തരും കോളജിൽ അഭിമുഖീകരിച്ച പ്രശ്‌നങ്ങളും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതികരിച്ചത്. വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇനിയും പരസ്യമായി പ്രതികരിച്ചില്ലെങ്കിൽ ആത്മഹത്യകൾ ആവർത്തിച്ചേക്കുമെന്നും വിദ്യാർഥികൾ ആശങ്ക പ്രകടിപ്പിച്ചു. വൈവയിൽ തോൽപ്പിക്കും, പരീക്ഷ എഴുതാൻ അനുവദിക്കില്ല തുടങ്ങിയ  കാര്യങ്ങൾ പറഞ്ഞാണ് ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ റാം വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിരുന്നത്. തങ്ങളുടെ ഭാവി ആലോചിച്ച് മാത്രമാണ് ഓരോരുത്തരും  ഇതെല്ലാം സഹിച്ചത്. എന്നാൽ ഇനിയെങ്കിലും വിദ്യാർഥികൾക്ക് അധ്യാപകരെ പേടിക്കാതെ സമാധാനപരമായി പഠിക്കാനുള്ള സാഹചര്യം കോളജിൽ ഉണ്ടാകണമെന്ന് പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ പറഞ്ഞു. 

നിതിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരേ  കർശന നടപടി വേണമെന്നും മുൻകാലങ്ങളിൽ അധ്യാപകർക്കെതിരേ മാനേജ്‌മെന്റിന് നൽകിയ പരാതികളിൽ നടപടി വേണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ കോളജിലേക്ക് മാർച്ച് നടത്തി. വിഷുവിനോടനുബന്ധിച്ച് മറ്റുള്ള വിദ്യാർഥികൾക്ക് കോളജ് അവധി നൽകിയിരിക്കുകയാണ്. എന്നാൽ വിദ്യാർഥികൾ ഒന്നും പുറത്ത് പറയരുതെന്ന ഉദ്ദേശ്യത്തോടെയാണ് കോളജ് അധികൃതർ മറ്റുള്ള വിദ്യാർഥികൾക്ക് അവധി നൽകിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. 
വിദ്യാർഥികളുടെ പ്രതിഷേധത്തിന് പുറമെ കെ.എസ്.യു, എസ്.എഫ്.ഐ, എം.എസ്.എഫ്, എ.ബി.വിപി, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാർഥി യുവജന സംഘടനകളും പ്രതിഷേധവുമായി കോളജിലെത്തി. കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധം  സംഘർഷത്തിലും  കലാശിച്ചു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിയ കേസിൽ സുപ്രിം കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

National
  •  5 days ago
No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  5 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  5 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  5 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  5 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  5 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  5 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  5 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  5 days ago