HOME
DETAILS

അമിത ലഹരി ഉപയോഗം; മുംബൈയില്‍ സംഗീതപരിപാടിക്കിടെ രണ്ട് എം.ബി.എ വിദ്യാര്‍ഥികള്‍ മരിച്ചു

  
April 14, 2026 | 10:27 AM

mumbai-concert-drug-overdose-two-mba-students-dead

മുംബൈ: സംഗീതപരിപാടിക്കിടെ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ച് രണ്ട് എം.ബി.എ വിദ്യാര്‍ഥികള്‍ മരിച്ചു. ഏപ്രില്‍ 11 ന് രാത്രിയിലാണ് സംഭവം.ഗോരേഗാവിലെ നെസ്‌കോ സെന്ററില്‍ നടന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. 24 കാരിയായ സ്ത്രീയും 28 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. 25 വയസുകാരിയായ മറ്റൊരു വിദ്യാര്‍ഥിനിയുടെ നില ഗുരുതരമാണ്. 

ഇവര്‍ നിരോധിത മരുന്നായ എം.ഡി.എം.എ ഉപയോഗിച്ചതായി പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.

പുലര്‍ച്ചെ 12:00 ഓടെ, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടനെ അവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ സംഗീത പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നതിന് മുന്‍പ് തന്നെ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പൊലിസ് പറയുന്നു. പരിപാടിയിലെത്തിയതിനുശേഷവും ഇവര്‍ ലഹരി ഉപയോഗിച്ചു. മരുന്ന് അമിതമായി ശരീരത്തിലെത്തിയതാണ് മരണകാരണമെന്നും പൊലിസ് പറഞ്ഞു. 

ഏകദേശം നാലായിരത്തോളം പേരാണ് സംഗീതപരിപാടിയില്‍ പങ്കെടുത്തത്. രണ്ടായിരം രൂപയായിരുന്നു പ്രവേശനഫീസ് . അതേസമയം, വിദ്യാര്‍ഥികള്‍ക്ക് ലഹരിമരുന്ന് വിതരണം ചെയ്തയാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. ഇയാളില്‍ നിന്ന് ലഹരിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്. മുംബൈയ്ക്ക് പുറത്തുനിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് വിവരം. 

സംഭവവുമായി ബന്ധപ്പെട്ട് ഇവന്റ് സംഘാടകന്‍ വിഹാന്‍ എന്ന ആകാശ് സമല്‍, നെസ്‌കോ ഇവന്റ് ഓര്‍ഗനൈസേഷന്‍ ആന്‍ഡ് മാനേജ്‌മെന്റിലെ സണ്ണി വിനോദ് ജെയിന്‍, സുരക്ഷാ സംഘത്തിലെ അംഗമായ ബാലകൃഷ്ണന്‍ ബലറാം എന്നിവരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

A tragic incident occurred in Mumbai where two MBA students lost their lives due to suspected excessive substance use during a music event. The incident took place amid a concert, raising serious concerns about drug abuse and safety measures at such gatherings.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  8 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  8 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  8 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  8 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  8 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  8 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  8 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  8 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  8 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  8 days ago