HOME
DETAILS

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

  
Web Desk
April 15, 2026 | 9:15 AM

rinsi mumtaz arrested again caught with 358g of mdma

കൊച്ചി: സോഷ്യൽ മീഡിയ താരവും സിനിമാ മേഖലയിലെ ലഹരി വിതരണ ശൃംഖലയിലെ പ്രധാനിയുമായ റിൻസി മുംതാസ് വീണ്ടും പൊലിസ് പിടിയിൽ. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായാണ് റിൻസിയെയും സംഘത്തെയും പൊലിസ് പിടികൂടിയത്.

നെടുമ്പാശ്ശേരിയിലെ എം.ജെ. റെസിഡൻസിയിൽ ലഹരി വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൊലിസ് പരിശോധന നടത്തിയത്. റിൻസിക്കൊപ്പം മറ്റ് മൂന്ന് പേർ കൂടി പിടിയിലായിട്ടുണ്ട്.

വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് മറ്റ് പ്രതികൾ. ഇവരിൽ നിന്നായി 3.58 ഗ്രാം എം.ഡി.എം.എ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. ലഹരി വിൽപനയ്ക്കായി സംഘം ഹോട്ടലിൽ തമ്പടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ റിൻസി മുംതാസ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ താരമാണ്. എന്നാൽ ഈ പ്രശസ്തിയുടെ മറവിൽ സിനിമാ മേഖലയിലെ യുവതാരങ്ങൾക്കിടയിൽ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് പൊലിസ് കണ്ടെത്തൽ. സിനിമാ പ്രമോഷൻ പരിപാടികളുടെ മറവിൽ ലൊക്കേഷനുകളിൽ ലഹരി എത്തിക്കുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ 'ഡ്രഗ് ലേഡി' എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇതാദ്യമായല്ല റിൻസി ലഹരിക്കേസിൽ അകപ്പെടുന്നത്. 2025 ജൂലൈയിലും സമാനമായ രീതിയിൽ എം.ഡി.എം.എയുമായി ഇവർ അറസ്റ്റിലായിരുന്നു. അന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വീണ്ടും ലഹരി വിൽപനയുമായി രംഗത്തിറങ്ങിയത്. കൊക്കെയ്ൻ, എം.ഡി.എം.എ തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് ഇവർ പ്രധാനമായും കൈകാര്യം ചെയ്യുന്നത്.

വീണ്ടും കുറ്റം ആവർത്തിച്ച സാഹചര്യത്തിൽ റിൻസിക്കെതിരെയും സംഘത്തിനെതിരെയും കാപ്പ (KAAPA) ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇവരുടെ പിന്നിലുള്ള മറ്റ് ലഹരി ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണം പൊലിസ് ഊർജിതമാക്കി.

 

The arrest took place at MJ Residency near Nedumbassery airport, where Rinsi and three others—Muhammed Rishakh, Abhijith, and Biju—were reportedly staying to facilitate drug distribution. Police acted on a tip-off and recovered the synthetic drugs from their possession.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുൺ ചക്രവർത്തിയുടെ പരിക്ക് വിവാദത്തിൽ; ഐപിഎൽ സമയത്ത് ഫ്രാഞ്ചൈസികളുടെ തീരുമാനങ്ങളിൽ ബിസിസിഐക്ക് ഇടപെടാനാകില്ലെന്ന് സെക്രട്ടറി ദേവജിത് സൈകിയ

Cricket
  •  10 days ago
No Image

വെറും 4 ദിവസം കൊണ്ട് 33 ലക്ഷം ഫോളോവേഴ്‌സ്! എന്താണ് സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന 'കോക്രോച്ച് ജനതാ പാർട്ടി'? പിന്നിൽ ഒരു 30 കാരൻ!

National
  •  10 days ago
No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  10 days ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  10 days ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  10 days ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  10 days ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  10 days ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  10 days ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  10 days ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  10 days ago