HOME
DETAILS

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

  
April 16, 2026 | 6:05 AM

high winds and dust storms across Saudi through Saturday

റിയാദ്: സഊദി അറേബ്യയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇന്ന് മുതല്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) മുന്നറിയിപ്പ് നല്‍കി. സഊദി ന്യൂമെറിക്കല്‍ വെതര്‍ മോഡലിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ പൊടിക്കാറ്റിന്റെയും ഉയര്‍ന്ന തിരമാലകളുടെയും ദിശയും തീവ്രതയും വ്യക്തമാക്കുന്ന ആനിമേറ്റഡ് മാപ്പും കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
മുന്നറിയിപ്പ് പ്രകാരം പകല്‍ സമയങ്ങളില്‍ തബൂക്ക്, മദീന, മക്ക, ജിസാന്‍ എന്നീ പ്രദേശങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പം തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
ശനിയാഴ്ചയോടെ അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, ഹാഇല്‍ എന്നിവിടങ്ങളിലേക്കും ശക്തമായ കാറ്റ് വ്യാപിക്കും. അതേസമയം ഖസീം, റിയാദ്, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമേ കാറ്റ് അനുഭവപ്പെടുകയുള്ളൂവെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Summary: The National Center for Meteorology (NCM) has forecast high winds that will stir up dust and sand in most regions of the Kingdom beginning Thursday and continuing through Saturday.
The forecast is based on outputs from the Saudi numerical weather model, with the NCM releasing an animated map illustrating the expected movement and frequency of dust/sand and high waves during the period.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  4 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  4 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  4 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  4 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  4 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  4 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  4 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  4 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  4 days ago