HOME
DETAILS

പോസ്റ്റൽ ബാലറ്റ് കണക്കിൽ കൃത്രിമം: തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനകൾ; ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം

  
Web Desk
April 17, 2026 | 2:12 AM

postal ballot fraud government employees unions raise serious allegations against election commission statewide protests today

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന് ആരോപണം. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഗുരുതര ആരോപണവുമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (FSETO) ​രം​ഗത്തെത്തി. 20,145 ഉദ്യോഗസ്ഥർക്ക് ഇത്തവണ വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് സംഘടന വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

തെരഞ്ഞെടുപ്പ് ജോലിയിൽ എത്ര ഉദ്യോഗസ്ഥരെയാണ് ആകെ നിയോഗിച്ചത് എന്ന കൃത്യമായ വിവരം പോലും കമ്മിഷൻ പുറത്തുവിട്ടിട്ടില്ല. കണക്കുകൾ എല്ലാം അവ്യക്തമായ തുടരുകയാണ്, തെരഞ്ഞെടുപ്പ് ‍ജോലിയിൽ നിയോ​ഗിച്ച ഉദ്യോ​ഗസ്ഥരുടെ കൃത്യമായ വിവരങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും പുറത്ത് വിടാത്തത് എന്തുകൊണ്ടാണെന്നും സംഘടന ചോദിച്ചു.

96 ശതമാനത്തിലധികം ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തിയെന്നാണ് കമ്മിഷന്റെ ഔദ്യോഗിക അവകാശവാദം. എന്നാൽ, പോളിംഗ് സാമഗ്രികൾ സ്വീകരിക്കുന്നതിന്റെ തലേദിവസം വരെ വെറും 40% പേർക്ക് മാത്രമേ വോട്ട് ചെയ്യാനായുള്ളൂ എന്ന് കമ്മിഷൻ തന്നെ സമ്മതിച്ചിരുന്നതായി സംഘടന ചൂണ്ടിക്കാട്ടുന്നു.

ആയിരക്കണക്കിന് ജീവനക്കാർക്ക് ജനാധിപത്യപരമായ വോട്ടവകാശം വിനിയോഗിക്കാൻ സാധിക്കാത്ത സാഹചര്യം കമ്മിഷൻ മനപ്പൂർവ്വം സൃഷ്ടിച്ചതാണെന്നും സംഘടന ആരോപിക്കുന്നു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാർക്കും വോട്ട് ചെയ്യാനുള്ള അടിയന്തര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് FSETO ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് നടത്തും. മറ്റ് ജില്ലകളിൽ ജില്ലാ കലക്ടറേറ്റുകളിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10.30-ന് മാർച്ച് ആരംഭിക്കും.

മറ്റ് ആവശ്യങ്ങൾ

ബി.എൽ.ഒ (BLO) മാരുടെ ദീർഘകാലമായുള്ള വേതന കുടിശ്ശിക ഉടൻ അനുവദിക്കുക.

ബി.എൽ.ഒ മാർക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുക.

പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് കുറ്റ്യാടി മണ്ഡലത്തിലെ പത്ത് ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപായി തങ്ങൾക്ക് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക സൗകര്യം ഒരുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ ഇടപെടൽ ഈ വിഷയത്തിൽ നിർണ്ണായകമാകും.

 

The Federation of State Employees and Teachers Organizations (FSETO) has accused the Election Commission of providing misleading data regarding postal ballots for poll duty officials. The organization claims that over 20,145 officials were unable to cast their votes and criticized the Commission for failing to release the total number of staff deployed for election duty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  6 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  6 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  6 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  6 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  6 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  6 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  6 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  6 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  6 days ago