HOME
DETAILS

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

  
Web Desk
April 17, 2026 | 4:50 PM

details of those who lost their lives in the valparai tragedy that shocked the region have been released

പൊള്ളാച്ചി: നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ പുറത്ത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപിക അജിതയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് അധികൃതർ സ്ഥിരീകരിച്ചു. 7 സ്ത്രീകൾക്കും ഒരു കുട്ടിക്കും ഒരു പുരുഷനുമാണ് ജീവൻ നഷ്ടമായത്. അജിത (54), റംല (52), സുഹറ (43), ആഷ (41), മജീദ് (43), സാജിദ (45), ഷക്കാന (37) ,റുക്കിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. 

സാജിദ സ്കൂളിൽ ഭക്ഷണം ഉണ്ടാകുന്ന സ്ത്രീയാണ്. ഇവരുടെ മകനായ 11 വയസുള്ള ശഹദിൻ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 8 പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. ഡ്രൈവർ മുഹമ്മദ്‌ ഫാസിത്തും ശഹദിനുമടക്കം 4 പേർ ചികിത്സയിലാണ്. ഇതിൽ 3 പേരെ പൊള്ളാച്ചി ആശുപത്രിയിൽ നിന്ന് കൊയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 11 വയസുള്ള മസ്‌നി എന്ന പെൺകുട്ടിയാണ് പൊള്ളാച്ചിയിലെ ജില്ലാ ആശുപത്രിയിൽ ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇന്ന് വെെകീട്ടോടെ വാൽപ്പാറ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിനോദയാത്ര സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ അപകടത്തിൽപ്പെടുന്നത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  8 days ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  8 days ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  9 days ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  9 days ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  9 days ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  9 days ago
No Image

സമയം കളഞ്ഞാൽ എതിരാളികൾക്ക് കോർണർ കിക്ക്! മെസ്സി ഒപ്പിട്ട ആ കളി ഇനി നടക്കില്ല; ഫുട്ബോൾ ചരിത്രത്തെ മാറ്റിമറിക്കാൻ പുതിയ 5 സെക്കൻഡ് നിയമം!

Football
  •  9 days ago
No Image

ദക്ഷിണേന്ത്യയിലെ ബി.ജെ.പിയുടെ 'ക്രൗഡ് പുള്ളർ' പാർട്ടിക്ക് പുറത്തേക്കോ? തനിവഴി തേടി കെ. അണ്ണാമലൈ; തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ ഭൂകമ്പത്തിന് സൂചന!

National
  •  9 days ago
No Image

ഒറ്റ മഴയിൽ മുങ്ങി തലസ്ഥാനം; കടുത്ത നടപടിയുമായി സർക്കാർ; ഓടകളിൽ മാലിന്യം തള്ളിയാൽ കനത്ത പിഴയെന്ന് മന്ത്രി സി. പി. ജോൺ

Kerala
  •  9 days ago
No Image

എബോള, ഹാന്റവൈറസ് ഭീതി; യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം 

uae
  •  9 days ago