HOME
DETAILS

കാഴ്ചകളുടെ തെളിച്ചമേറ്റി ഒപ്പം നടന്നവള്‍, ഒടുവില്‍ അവസാനയാത്രയിലും ഒരുമിച്ച്;  കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട മജീദ് മാഷും സഹധര്‍മിണി റുഖിയയും 

  
Web Desk
April 18, 2026 | 3:25 AM

majid mash and wife rukhiya pass away together in valapara accident

പാങ്ങ്: ജന്മനാ കാഴ്ചപരിമിതിയുണ്ടായിരുന്നു മജീദ് മാസ്റ്റര്‍ക്ക്. എന്നാലും അദ്ദേഹത്തിന് യാത്രകള്‍ ഏറെ ഇഷ്ടമാണ്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ ലോകത്തിന്റെ നിറങ്ങളെ തൊട്ടറിയാന്‍ അത് തന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളിലേക്ക് പകരാന്‍ ... മാഷിന് ഏറെ ഇഷ്ടമായിരുന്നു. മാഷിന്റെ കണ്ണിലൂടെ കണ്ട നിറമാര്‍ന്ന ലോകത്തെ കേള്‍ക്കാന്‍ അവിടുത്തെ കുഞ്ഞുങ്ങള്‍ക്കും. ഈ കാഴചകളിലേക്ക് തെളിച്ചമേറ്റാന്‍ സഹധര്‍മിണി റുഖിയയും മാഷോടൊപ്പമുണ്ടാവും. ഏത് യാത്രയിലും മാഷിന് കൂട്ടായി അവരുണ്ടാവാറുണ്ട്. ഈ യാത്രയിലും അങ്ങിനെ തന്നെയായിരുന്നു. കാഴ്ചകള്‍ കണ്ട് കേട്ട് നിറങ്ങളറിഞ്ഞ് കളികളും ചിരികളുമായി അവര്‍ അവരുടെ യാത്രക്ക് അവസാനമായി.എന്നെന്നേക്കുമായി. 

ദീര്‍ഘകാലമായി പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളില്‍ അധ്യാപകനാണ് കാരാരിത്തൊടി മജീദ് മാസ്റ്റര്‍. മീനാര്‍കുഴി ജി.എല്‍.പി സ്‌കൂളിലായിരുന്നു മജീദ് മാഷുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് പാങ്ങ് ജി.എല്‍.സി സ്‌കൂളില്‍ അധ്യാപകനായി എത്തുന്നത്.

കഴിഞ്ഞ അവധിക്കും സ്‌കൂളിലെ അധ്യാപകരുടെ യാത്രയിലുണ്ടായിരുന്നു ഇരുവരും.  പലപ്പോഴും യാത്രകള്‍ക്ക് മുന്‍കൈയെടുത്തിരുന്നത് മജീദ് മാസ്റ്ററായിരുന്നു. അത്രമേല്‍ ഇഷ്ടമായിരുന്നു അദ്ദേഹത്തിന് യാത്രകളുടെ മണവും നിറവുംമ.  ഓരോ യാത്ര കഴിഞ്ഞെത്തിയാലും കുഞ്ഞുങ്ങള്‍ക്ക് കേള്‍ക്കാനേറെ കഥകളുണ്ടാവും...അവരിന്നോളം കാണാത്ത അറിയാത്ത കഥകള്‍. കഥകള്‍ പറയാനേറെ ഇഷ്ടമുള്ള മാഷ് അതങ്ങിനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ ഒരു വലിയ യാത്രയുടെ കുളിരിലലിയുമായിരുന്നു ആ കുഞ്ഞു മക്കള്‍. സ്‌കൂള്‍ തുറക്കാനുള്ള അവരുടെ കാത്തിരിപ്പിനുള്ള കാരണങ്ങളിലൊന്ന് ഈ കഥകള്‍ കൂടിയായിരുന്നു. അടുത്തിടെയാണ് മജീദ് മാസ്റ്ററും റുഖിയയും പുതിയ വീട്ടില്‍  താമസം തുടങ്ങിയത്. 

കുറുവപാങ്ങ് പ്രദേശത്തെ അധ്യാപകരും കുടുംബാംഗങ്ങളും പങ്കെടുത്ത വിനോദയാത്ര ഭീകര അപകടത്തില്‍ കലാശിച്ചതോടെ നാടൊട്ടാകെ ദുഃഖം പടര്‍ന്നിരിക്കുകയാണ്. ടെമ്പോ ട്രാവലര്‍ പൊള്ളാച്ചി വാല്‍പാറ ചുരത്തില്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പാങ്ങ് ചേണ്ടി പാറമ്മല്‍ എല്‍.പി സ്‌കൂളുമായി ബന്ധപ്പെട്ട അധ്യാപകരാണ് വാഹനത്തിലുണ്ടായിരുന്നത്.  സംഭവമറിഞ്ഞ് നിമിഷനേരം കഴിഞ്ഞതോടെ പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി.എസ് പരിസരം ജനസാഗരമായി. വന്നുകൂടിയവരില്‍ പലരുടെയും ഗുരുക്കന്‍മാരും മക്കളുടെ പ്രിയപ്പെട്ട അധ്യാപകരുമാണ് ദുരന്തത്തില്‍പ്പെട്ടത് എന്നറിഞ്ഞതോടെ പ്രദേശത്താകെ ശ്മശാനമൂകതയായി. 

വിനോദസഞ്ചാര സംഘത്തില്‍ 16 പേരുണ്ടെന്നും എട്ടുപേര്‍ മരിച്ചെന്നുമുള്ള വിവരമാണ് ആദ്യമെത്തിയത്. പിന്നീട് ഒന്‍പത് പേര്‍ മരിച്ചതായി വിവരമെത്തി. അവസാനം തമിഴ്‌നാട് പൊലിസ് രണ്ട് കുട്ടികളടക്കം 13പേരാണ് വാഹനത്തിലുള്ളതെന്നും 12 കാരനായ ഹിഷാമടക്കം ഒരു പുരുഷനും ഏഴ് സ്ത്രീകളും മരിച്ചെന്ന വാര്‍ത്ത പിന്നാലെ വന്നു. 

രാത്രി വൈകിയും സ്‌കൂള്‍ പരിസരത്ത് നിന്ന് പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ ജനം പ്രദേശത്ത് തകര്‍ന്ന ഹൃദയവും കണ്ണീര്‍മിഴികളുമായി തങ്ങി. 
 
ഒമ്പതുപേരാണ് അപകടത്തില്‍ മരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപികയും കൊളത്തൂര്‍ പാലൂര്‍ സ്വദേശിയുമായ ഗീത നിവാസില്‍ പി. അജിത (55), ഈ സ്‌കൂളിലെ അധ്യാപകരായ പാങ്ങ് താണിക്കോട് മാഞ്ഞാംപള്ളി മമ്മദുവിന്റെ ഭാര്യ റംല (52), ഈസ്റ്റ് പാങ്ങ് ആലുങ്ങല്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ സുഹ്‌റ (43), കൊളത്തൂര്‍ കറുപ്പത്താലിലെ ആശ (41), സ്‌കൂളിലെ പാചകത്തൊഴിലാളി പള്ളിപ്പറമ്പ് കളത്തിങ്ങല്‍തൊടി സാജിത (45), പാങ്ങ് ജി.യു.പി.എസിലെ അധ്യാപിക കടന്നാമുട്ടി വളഞ്ഞിപ്പുലാന്‍ ഷക്കീല (37), സുഹ്‌റയുടെ മകന്‍ ഹിഷാം (12) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. നാലു പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ടെമ്പോ ട്രാവലര്‍ ഡ്രൈവര്‍ ഇന്ത്യനൂര്‍ ചൂനൂരിലെ മുഹമ്മദ് ഫായിസ് (21), പാങ്ങ് പള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂള്‍ ബസ് ഡ്രൈവര്‍ വാഴേങ്ങലിലെ നൗഷാദ് (39), പാചകത്തൊഴിലാളി സാജിതയുടെ മകന്‍ ഷഹദിന്‍ (11), അധ്യാപിക ഷക്കീലയുടെ മകള്‍ മസ്‌നീന്‍ (10) എന്നിവരാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

beloved teacher majid mash and his wife rukhiya, who shared a lifelong bond, passed away together, leaving students and the community in deep sorrow.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Kerala
  •  2 days ago
No Image

സ്പര്‍ശത്തിലും ഗന്ധത്തിലും ശബ്ദത്തിലും നിറങ്ങളുടെ ലോകം; കാഴ്ചപരിമിതര്‍ക്കായി ശ്രദ്ധേയ കണ്ടുപിടിത്തവുമായി ഒമാന്‍ വനിത

oman
  •  2 days ago
No Image

മദ്യപിച്ച് ലക്കുകെട്ട് പൊലിസ് ജീപ്പോടിച്ചു; പത്തനംതിട്ടയിൽ ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു; വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

Kerala
  •  2 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  2 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  2 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  2 days ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  2 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  2 days ago