HOME
DETAILS

മില്‍മ പാലിന് വില വര്‍ധിപ്പിച്ചേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമന്നാവശ്യം

  
Web Desk
April 18, 2026 | 9:36 AM

milma-milk-price-hike-demand-6-rupees-per-litre-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചേക്കും. ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍  ഈ മാസം 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. 

വിലവര്‍ധിപ്പിക്കാന്‍ അനുമതി തേടി ബോര്‍ഡ് സര്‍ക്കാരിന് വീണ്ടും കത്ത് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. മൂന്ന് വര്‍ഷമായി വില വര്‍ധവുണ്ടായിട്ടില്ല. വില കൂട്ടാതെ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും  മണി പറഞ്ഞു.

അതേസമയം, മില്‍മ ഫെഡറേഷന്‍ തീരുമാനിച്ച പാല്‍വില വര്‍ധന ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖല ക്ഷീരോല്‍പാദക യൂനിയനിലെ മില്‍മ ഫെഡറേഷന്‍ ഭരണസമിതി അംഗങ്ങള്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ക്കും കത്ത് നല്‍കുകയും ഫെഡറേഷന്‍ ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരവും നടത്തി. 

കാലിത്തീറ്റയുടെ വിലവര്‍ധനവും നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവും കൂലിച്ചെലവിന്റെ വര്‍ധനയും മൂലം ക്ഷീര മേഖല കടക്കെണിയിലാണ്. കടുത്ത വേനലും ചൂടും വര്‍ധിച്ചതോടെ പശുക്കളുടെ പാലുല്‍പ്പാദനം ഗണ്യമായി കുറഞ്ഞതും വന്‍ തിരിച്ചടിയായി. ചെറുകിട കര്‍ഷകര്‍ ഈ രംഗത്തുനിന്ന് പൂര്‍ണമായി കൊഴിഞ്ഞു പോകുകയാണ്. ഇനിയും ഈ രംഗത്ത് അവശേഷിക്കുന്നവരെ സംരക്ഷിക്കേണ്ടത് മില്‍മയുടെ കടമയാണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാല്‍ വിലവര്‍ധനവ് ഉടന്‍ നടപ്പാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം.

 

 

 

Milma may increase milk prices, with a proposal to raise the rate by ₹6 per litre. The demand comes amid rising production and operational costs in the dairy sector. If approved, the hike could impact household expenses across Kerala, as consumers closely watch the decision. Authorities are expected to review the proposal before taking a final call.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിൽ മോചിതനായി, അബ്ദുറഹീം നാട്ടിലേക്ക് തിരിച്ചു; രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉമ്മയോടൊപ്പം ഈദ് ആഘോഷം

Saudi-arabia
  •  7 days ago
No Image

ഹൈദരാബാദിന്റെ 'ഹൈപ്പ്' ചാരമായി! കമ്മിൻസിനെ കശക്കിയെറിഞ്ഞ് 15-കാരൻ വൈഭവ്; ക്വാളിഫയറിലേക്ക് രാജസ്ഥാന്റെ മാസ്സ് എൻട്രി!

Cricket
  •  7 days ago
No Image

തമിഴ്‌നാട്ടിൽ ഗോവധം പൂർണ്ണമായി നിരോധിച്ചു; അസാധാരണ ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

National
  •  7 days ago
No Image

ഒറ്റ ഇന്നിങ്സിൽ തകർന്നുവീണത് 11 വമ്പൻ റെക്കോർഡുകൾ; ഓസീസ് നായകനെ വിറപ്പിച്ച വൈഭവ് സൂര്യവംശിയുടെ പൂർണ്ണ റെക്കോർഡ് ലിസ്റ്റ് ഇതാ!

Cricket
  •  7 days ago
No Image

പ്രധാനമന്ത്രിക്കും നിർമല സീതാരാമനും പിന്നാലെ അമിത് ഷായെയും കണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ; ഇഡി റെയ്ഡിൽ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

Kerala
  •  7 days ago
No Image

ഗോളടിക്കാതെയും ചരിത്രം കുറിക്കാം! ലയണൽ മെസിയെ കാത്ത് അത്യപൂർവ്വ ലോകകപ്പ് റെക്കോർഡ്

Football
  •  7 days ago
No Image

ബലിപെരുന്നാൾ ദിനത്തിലും ​ഗസ്സയിൽ ചോരപ്പുഴയൊഴുക്കി ഇസ്റാഈൽ ക്രൂരത: ഹമാസ് സായുധ വിഭാഗം തലവനെ വധിച്ചെന്ന് അവകാശവാദം

International
  •  7 days ago
No Image

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; പ്രസവിച്ചയുടൻ നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്

crime
  •  7 days ago
No Image

ക്രിക്കറ്റ് ലോകം ഇന്നേവരെ കാണാത്ത ബാറ്റിങ് വിസ്മയം! പാറ്റ് കമിൻസിനെതിരെ ഹാട്രിക് സിക്സ്; ക്രിസ് ഗെയ്‌ലിന്റെ 14 വർഷത്തെ റെക്കോർഡ് തകർത്ത് കൗമാരക്കാരൻ

Cricket
  •  7 days ago
No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  7 days ago