HOME
DETAILS

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന്‍ റൂമില്‍ വെച്ച്  ശ്വാസതടസം; മരണം രണ്ടായി; രണ്ടുപേര്‍ ചികിത്സയില്‍ 

  
Web Desk
April 18, 2026 | 2:23 PM

another west bengal native died in beypore fish boat tragedy

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിലെ എഞ്ചിന്‍ റൂമില്‍ നിന്ന് ശ്വാസം കിട്ടാതെ അബോധാവസ്ഥയിലായ ഒരാള്‍കൂടി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി റിപന്‍ദാസാണ് മരിച്ചത്. എഞ്ചിന്‍ റൂമില്‍ നിന്ന് ശ്വാസതടസം നേരിട്ട് നാലുപേരാണ് അബോധാവസ്ഥയിലായത്. 

കോഴിക്കോട് ബേപ്പൂര്‍ സ്വദേശി വി. ബാബു, ബംഗാള്‍ സ്വദേശികളായ ഗുണധാര്‍ ദാസ്, ഷഹദേബ് ദാസ്, റിപന്‍ദാസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരില്‍ ഷഹദേബ് ദാസ് നേരത്തെ മരിച്ചിരുന്നു. മറ്റുരണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ആയിഷ എന്ന ബോട്ടിലെ ജീവനക്കാര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇന്ന് രാവിലെ ബോട്ടിന്റെ എഞ്ചിനിൽ ലീക്ക് കണ്ടതിനെ തുടർന്ന് പരിശോധന നടത്തുന്നതിനിടെയാണ് അപകടം. കരയിൽ നിന്നും 15 നോട്ടിക്കൽ മൈൽ അകലെ ആയതിനാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം ഉണ്ടായതായി മത്സ്യ തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് ആംബുലൻസിന്റെ എഞ്ചിൻ തകരാറിൽ ആയതിനാൽ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടിലാണ് മത്സ്യ തൊഴിലാളികളെ കരയ്ക്കെത്തിച്ചത്. ബോട്ടിൽ ആകെ പന്ത്രണ്ട് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 

another west bengal native died in beypore fish boat tragedy 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  2 days ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  2 days ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  2 days ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  2 days ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  2 days ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  2 days ago
No Image

ഹോർമുസ് തടസ്സപ്പെട്ടാൽ ലോകം ഇരുട്ടിലാകും: കളി മാറ്റാൻ ഗൾഫിന്റെ വമ്പൻ 'പ്ലാൻ ബി'; രക്ഷകനാകാൻ യുഎഇ

uae
  •  2 days ago
No Image

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

National
  •  2 days ago
No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  2 days ago
No Image

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

uae
  •  2 days ago