HOME
DETAILS

നടുങ്ങി തമിഴ്നാട്! പടക്ക ഫാക്ടറിയിലെ സ്ഫോടനത്തിൽ മരണം 21 ആയി; നിരവധി പേർ ചികിത്സയിൽ 

  
Web Desk
April 19, 2026 | 1:17 PM

death toll rise in tamilnadu virudhunagar fire cracker factory blast

വിരുദുനഗർ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. 21 തൊഴിലാളികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 

ഇന്ന് ഉച്ചയോടെയാണ് വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ ക്രാക്കർ ഫാക്ടറിയിൽ സ്ഫോടനമുണ്ടായത്. ഗോവിന്ദനല്ലൂർ പഞ്ചായത്ത് മുൻ കൗൺസിൽ ചെയർമാൻ മുത്തുമണിക്കത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സ്ഫോടനം നടക്കുമ്പോൾ മുപ്പതോളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.

സാത്തൂർ, വിരുദുനഗർ, ശിവകാശി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പടക്കം നിർമ്മിക്കുന്നതിനിടെയുണ്ടായ ഘർഷണമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതം പത്ത് കിലോമീറ്റർ ചുറ്റളവിൽ വരെ അനുഭവപ്പെട്ടു. ഭൂചലനത്തിന് സമാനമായ പ്രകമ്പനമാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നതായി പ്രാദേശികമാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസ്ഥലത്ത് ജില്ലാ എസ്.പി ശ്രീനാഥ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ ലൈസൻസുകളോടും കൂടിയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  a day ago
No Image

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

uae
  •  a day ago
No Image

ഭക്ഷണം ഉണ്ടാക്കുന്നത് മ്യാൻമറിൽ, കഴിക്കുന്നത് ഇന്ത്യയിൽ- രണ്ട് രാജ്യങ്ങളിലായി ഒരു വീട്!

National
  •  a day ago
No Image

കാൾസണും, ഫിറോസ്ജയ്ക്കും പിന്നാലെ ഗുകേഷിനെയും വീഴ്ത്തി പ്രഗ്നാനന്ദയ്ക്ക് ഹാട്രിക് മാസ്സ് വിജയം; കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്ക്

Others
  •  a day ago
No Image

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്; മേപ്പാടി പഞ്ചായത്തില്‍ ഹോം സ്‌റ്റേകളും, റിസോര്‍ട്ടുകളും അടയ്ക്കും 

Kerala
  •  a day ago
No Image

കള്ളപ്പണ മാഫിയക്കെതിരെ കടുത്ത നടപടി; യുഎഇയിൽ കഴിഞ്ഞ വർഷം മാത്രം കണ്ടുകെട്ടിയത് 4.23 ബില്യൺ ദിർഹം

uae
  •  a day ago
No Image

റോണോയുടെ പറങ്കിപ്പട ഞങ്ങൾക്ക് എതിരാളികളേയല്ല; ലോകകപ്പിലെ കടുത്ത എതിരാളികളെ പ്രഖ്യാപിച്ച് മെസി

Football
  •  a day ago
No Image

ബഹ്‌റൈനില്‍ പുരാതന രാജകീയ ശവകുടീരം കണ്ടെത്തി; ചരിത്രലോകത്തെ അമ്പരപ്പിച്ച് ജാപ്പനീസ് ഗവേഷക സംഘം

bahrain
  •  a day ago
No Image

ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ്; രണ്ട് വിദേശികള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി; രഹസ്യ വിവരങ്ങള്‍ കൈമാറേണ്ട നമ്പറുകള്‍ പുറത്തിറക്കി 

Kerala
  •  a day ago
No Image

അശ്രദ്ധമായ ഡ്രൈവിംഗും പെട്ടെന്നുള്ള ലെയ്ൻ മാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  a day ago