HOME
DETAILS

അമേരിക്കയ്ക്കും ഇസ്റാഈലിനും വേണ്ടി ചാരവൃത്തി: ഇറാനിൽ 51 പേർ അറസ്റ്റിൽ

  
Web Desk
April 19, 2026 | 12:51 PM

espionage for us and israel 51 arrested in iran

തെഹ്‌റാൻ: അമേരിക്ക, ഇസ്റാഈൽ, യുകെ എന്നീ രാജ്യങ്ങൾക്ക് വേണ്ടി ചാരപ്രവർത്തനവും അട്ടിമറി നീക്കങ്ങളും നടത്തിയെന്നാരോപിച്ച് ഇറാനിൽ 51 പേരെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. തെക്കുകിഴക്കൻ ഇറാനിലെ കെർമാൻ സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ ചാരശൃംഖലയെയാണ് സുരക്ഷാ സേന തകർത്തത്.

ഇറാനുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ ചോർത്തൽ, സായുധ സംഘാടനം, രാജ്യത്ത് മനപ്പൂർവം ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിരവധി ചാര സെല്ലുകളെയും അനുബന്ധ ഗ്രൂപ്പുകളെയും തിരിച്ചറിഞ്ഞ് ഇല്ലാതാക്കിയതായും ഇറാന്റെ ഇന്റലിജൻസ് ഏജൻസി അറിയിച്ചു.

അതേസമയം ഇറാൻ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് യുഎസും ഇസ്റാഈലും ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

"ഞങ്ങൾ ഇതുവരെ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, ആരെയും ആക്രമിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നുമില്ല. എന്നാൽ നിയമപരമായ സ്വയം പ്രതിരോധത്തിന് ഇറാൻ സജ്ജമാണ്. ഞങ്ങൾ സമാധാനപ്രിയരാണ്, പക്ഷേ ഒരു രാഷ്ട്രം എന്ന നിലയിൽ ആക്രമണത്തോട് പ്രതികരിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ് "എന്നും മസൂദ് പെസപ്ഷ്കിയൻ വ്യക്തമാക്കി.

മിസൈൽ ശേഖരം വർദ്ധിപ്പിച്ച് ഇറാൻ

ഫെബ്രുവരി 28 നാണ് ഇറാന് നേരെ അമേരിക്കയുടെയും ഇസ്റാഈലിന്റെയും സംയുക്ത ആക്രമണം നടക്കുന്നത്. നിരവധി തവണ ഇരു രാജ്യങ്ങളുടെയും സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി നൽകിയിരുന്നു. എന്നാൽ യുഎസിന്റെയും ഇസ്റാഈലിന്റെയും സൈന്യങ്ങൾ ഇപ്പോഴും ആക്രമണങ്ങൾ തുടരുന്ന പശ്ചാതലത്തിൽ മുമ്പുള്ളതിനേക്കാളേറെ വേഗതയിലാണ് ഇറാൻ തങ്ങളുടെ മിസൈൽ-ഡ്രോൺ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്ന് റെവല്യൂഷണറി ഗാർഡ് എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ മാജിദ് മൗസവി വെളിപ്പെടുത്തി.

വെടിനിർത്തൽ സമയത്ത് ശത്രുക്കൾക്ക് വെടിക്കോപ്പുകൾ പുനർനിർമ്മിക്കാൻ സാധിച്ചിട്ടില്ലെന്നും എന്നാൽ ഇറാൻ ഈ സമയം പ്രയോജനപ്പെടുത്തി തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്കിലും ലെബനനിലും ശത്രുക്കൾ പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ഒരു ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് മൗസവി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കാൻ ഇറാനിയൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്ന് സൈനിക മേധാവി അമീർ ഹതാമി പറഞ്ഞു. 

 

iranian authorities have arrested 51 individuals in kerman province, accusing them of spying for the united states and israel. officials claim these suspects were part of "espionage and sabotage networks" involved in gathering intelligence, organizing armed groups, and inciting unrest.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  3 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  3 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  3 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  3 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  3 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  3 days ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  3 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  3 days ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  3 days ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  3 days ago