HOME
DETAILS

വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റു; തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു

  
April 20, 2026 | 6:28 AM

thiruvananthapuram-snake-bite-woman-death-house-yard-incident

തിരുവനന്തപുരം: തൃശൂര്‍ കോടാലിയില്‍ പാമ്പു കടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മറ്റൊരു മരണം കൂടി. തിരുവനന്തപുരം കിളിമാനൂരില്‍ വീട്ടമ്മയാണ് പാമ്പുകടിയേറ്റ് മരിച്ചത്. കിളിമാനൂര്‍ സ്വദേശി സുധര്‍മയ്ക്ക് (75) വീട്ടുമുറ്റത്തെ കിണറിന് സമീപത്ത് വച്ചാണ് പാമ്പു കടിയേറ്റത്.

കുഴഞ്ഞുവീണ സുധര്‍മയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഏത് പാമ്പാണ് കടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

തൃശൂര്‍ കോടാലിയിലെ എട്ടുവയസുകാരന്റെ മരണം പാമ്പുകടിയേറ്റാണെന്ന് സ്ഥിരീകരിച്ചു. ശംഖുവരയന്‍ പാമ്പിന്റെ കടിയേറ്റാണ് മരണം. കടമ്പോട് കാവുങ്ങല്‍ സില്‍ജോ  ജോണ്‍സി ദമ്പതികളുടെ ഇളയ മകന്‍ ആല്‍ജോ (8) ആണ് മരിച്ചത്. സഹോദരന്‍ അനോഷ് (10) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വീടിനുള്ളില്‍ ഉറങ്ങവെയാണ് കുട്ടികള്‍ക്ക് പാമ്പ് കടിയേറ്റത്.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ വയറുവേദനയും അസ്വസ്ഥതയും പ്രകടിപ്പിച്ച് കുട്ടികള്‍ ഉണര്‍ന്നിരുന്നു. തലേദിവസം വെള്ളിക്കുളങ്ങരയിലുണ്ടായ ആഘോഷ ചടങ്ങില്‍ ഭക്ഷണം കഴിച്ചതിന്റെ അസ്വസ്ഥതയാണെന്നാണ് അച്ഛനും അമ്മയും കരുതിയത്. തുടര്‍ന്ന് ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍ കൊടുത്തിരുന്നതായി പറയുന്നു. പുലര്‍ച്ചെ അഞ്ചോടെ രണ്ടുകുട്ടികളെയും അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോടാലിയിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇരുവരെയും ഡോക്ടറുടെ നിര്‍ദേശപ്രകാരം ആംബുലന്‍സില്‍ ചാലക്കുടിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ ആല്‍ജോ മരിച്ചു. ഭക്ഷ്യവിഷബാധയല്ലെന്നും പാമ്പ് കടിയേറ്റതായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തി വീട്ടില്‍ തിരയുന്നതിനിടെ കിടപ്പുമുറിയില്‍ വെള്ളിക്കട്ടന്‍ ഇനത്തില്‍പ്പെട്ട ഒരടി നീളമുള്ള പാമ്പിനെ കണ്ടെത്തി. ഉടന്‍ പാമ്പിന്റെ വിശദാംശങ്ങള്‍ ഡോക്ടര്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുട്ടിക്ക് പാമ്പ് വിഷത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. മരിച്ച ആല്‍ജോയുടെ ചുണ്ടിലും ചികിത്സയിലുള്ള സഹോദരന്‍ അനോഷിന്റെ കൈവെള്ളയിലും പാമ്പ് കടിയേറ്റതിന്റെ അടയാളമുണ്ട്. 

കടമ്പോട് എ.എല്‍.പി.എസിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ആല്‍ജോ. ഇവരുടെ സഹോദരി എയ്ഞ്ചല്‍ വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടില്‍ ആയിരുന്നു.

 

A tragic incident in Thiruvananthapuram claimed the life of a woman after she was bitten by a snake in her house yard. The സംഭവം has raised concerns about safety in residential areas, especially during seasons when snake sightings increase. Authorities have urged residents to remain cautious and take preventive measures to avoid such incidents.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായി ഉടൻ സമാധാന കരാറിലെത്തുമെന്ന് ട്രംപ്; 'വെറും ഊഹാപോഹമെന്ന്' തള്ളി ഇറാൻ

International
  •  7 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

qatar
  •  7 days ago
No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  7 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  7 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  7 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  8 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  8 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  8 days ago