HOME
DETAILS

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അറിയിക്കാനായി ബഹ്‌റൈനില്‍ പുതിയ ഹോട്ട്‌ലൈന്‍

  
April 21, 2026 | 3:38 AM

New hotline launched to report animal abuse cases in Bahrain

മനാമ: മൃഗങ്ങളോടുള്ള ക്രൂരതയും അതിക്രമങ്ങളും നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാത്രമായി ബഹ്‌റൈനില്‍ പുതിയ ഹോട്ട്‌ലൈന്‍ സേവനം ആരംഭിച്ചു. രാജ്യത്തെ തെരുവുനായ്ക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മൃഗസംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്ന ഈ സേവനം മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ മന്ത്രാലയമാണ് അവതരിപ്പിച്ചത്. മൃഗസംരക്ഷണ സംഘടനകളും റെസ്‌ക്യൂ ഷെല്‍ട്ടറുകളും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, അവഗണന, തെരുവുനായ്ക്കളുടെ ശല്യം തുടങ്ങിയവ പൊതുജനങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെട്ട് അധികൃതരെ അറിയിക്കാം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ഈ സേവനം ലഭ്യമാകുക. 
hotline number: 17987227 
അതേസമയം, ഹോട്ട്‌ലൈനിന്റെ പ്രായോഗിക പ്രവര്‍ത്തനത്തെക്കുറിച്ച് ചില ആശങ്കകളും ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തന സമയത്തിന് ശേഷമുള്ള അടിയന്തര സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ വ്യക്തതയില്ലെന്ന് ബഹ്‌റൈന്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ചെയര്‍മാന്‍ മഹ്മൂദ് ഫറജ് ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളില്‍ ഇതര മാര്‍ഗ്ഗങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പരാതി ലഭിച്ചാല്‍ മൃഗങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും അവയുടെ ചികിത്സാച്ചെലവുകള്‍ വഹിക്കുന്നതിനെക്കുറിച്ചും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ പരാതി നല്‍കാന്‍ പ്രേരിപ്പിക്കുന്ന ഈ നീക്കം സ്വാഗതാര്‍ഹമാണെങ്കിലും, തുടര്‍നടപടികള്‍ എന്താകുമെന്നതാണ് പ്രധാനമെന്ന് റെസ്‌കാറ്റ് ചാരിറ്റി സ്ഥാപക മഹാ അല്‍ സഹാഫ് പ്രതികരിച്ചു.
മൃഗങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ രാജ്യത്തിന്റെ ഉത്തരവാദിത്തം വ്യക്തമാക്കുന്നതാണ് ഈ പുതിയ നീക്കമെന്ന് അനിമല്‍ വെല്‍ഫെയര്‍ അഡ്വക്കസി സംരംഭമായ പ്രൊജക്റ്റ് റിഫ്ഖ് സ്ഥാപക അല്‍ഹനൂഫ് അല്‍ബിനാലി പറഞ്ഞു. 

Summary: Bahrain has been officially launched a new hotline giving the public a direct way to report cases of animal mistreatment or abuse and marking an important step forward in efforts to combat the growing stray menace in the kingdom. Introduced by the Municipalities Affairs and Agriculture Ministry, the service has been widely welcomed by rescue shelters and welfare groups.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  23 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  23 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  23 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  23 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  23 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  23 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  23 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  23 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  23 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  23 days ago