HOME
DETAILS

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

  
Web Desk
April 25, 2026 | 1:18 AM

kannur woman murdered by drug-addict son following argument

കണ്ണൂർ: കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊളക്കാട്, താന്നിക്കുന്ന് മഠത്തിപറമ്പിൽ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ക്രിസ്റ്റിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം ക്രിസ്റ്റി പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

ഇന്നലെ രാത്രി എട്ടിനും പത്തരയ്ക്കും ഇടയിലായിരുന്നു സംഭവം നടന്നത്. വീട്ടിലുണ്ടായ കടുത്ത വാക്കുതർക്കത്തിന് പിന്നാലെ ക്രിസ്റ്റി കത്തി ഉപയോഗിച്ച് ഗീതമ്മയുടെ കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

പ്രതിയായ ക്രിസ്റ്റി ലഹരിക്ക് അടിമയാണെന്നാണ് പ്രാഥമിക വിവരം. കൊലപാതകം നടക്കുമ്പോഴും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് സൂചനകൾ. കൊല്ലപ്പെട്ട ഗീതമ്മ ബി.ജെ.പി മഹിളാ മോർച്ചയുടെ ജില്ലാ നേതാവായി പ്രവർത്തിച്ചുവരികയായിരുന്നു.

കൃത്യത്തിന് ശേഷം സ്വയം കീഴടങ്ങിയ പ്രതിയെ പൊലിസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലിസ് കണ്ടെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

 

In a tragic incident in Kolakkad, Kannur, a woman was murdered by her son following a heated argument. The victim, Geethamma, a district leader of the Mahila Morcha, was killed between 8:00 PM and 9:00 PM last night.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  3 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  3 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  3 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  4 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  4 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  4 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  4 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  4 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  4 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  4 days ago