HOME
DETAILS

കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ നാല് മരണം

  
Web Desk
April 25, 2026 | 1:29 AM

snakebite claims housewifes life in kuttanad kerala

ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് കടുത്ത ആശങ്കയാകുന്നു. ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചതാണ് ഏറ്റവും പുതിയ സംഭവം. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിൻ്റെ ഭാര്യ ഇന്ദിര (65) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ശുചിമുറിക്ക് സമീപം വെച്ച് ഇന്ദിരയെ മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആന്റിവെനം നൽകിയെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

ഒരാഴ്ചയ്ക്കിടെ നാല് മരണം; നടുക്കം മാറാതെ കേരളം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് നാല് പേരാണ് മരിച്ചത്. തൃശൂർ കോടാലിയിൽ എട്ടു വയസ്സുകാരൻ അൽജോ, ചിറയിൻകീഴിൽ എട്ടു വയസ്സുകാരൻ ദിക്ഷൽ, കായംകുളത്ത് 42 വയസ്സുകാരിയായ വീട്ടമ്മ എന്നിവരാണ് ഇന്ദിരയ്ക്ക് പുറമെ കഴിഞ്ഞ ദിവസങ്ങളിൽ പാമ്പുകടിയേറ്റ് മരിച്ചത്. തൃശൂരിൽ മരിച്ച അൽജോയുടെ സഹോദരൻ അനോഷ് ഇപ്പോഴും ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുമ്പോഴാണ് ഇവർക്ക് പാമ്പുകടിയേറ്റത്. മുട്ട വിരിഞ്ഞിറങ്ങിയ പാമ്പിൻ കുഞ്ഞുങ്ങൾ വീടിനുള്ളിൽ ഒളിച്ചിരിക്കുന്നത് ഇവിടങ്ങളിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.

പാമ്പുകൾ നാട്ടിലേക്കിറങ്ങാൻ കാരണം 'കൊടുംചൂട്'

കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പാമ്പുകൾ ജനവാസ മേഖലകളിലേക്ക് എത്താൻ പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാധാരണ ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് ഇവ ഇണചേരുന്നത്. എന്നാൽ ഇപ്പോൾ അനുഭവപ്പെടുന്ന കടുത്ത ചൂട് താങ്ങാനാവാതെ മാളങ്ങളിൽ നിന്ന് തണുപ്പുള്ള ഇടങ്ങൾ തേടി പാമ്പുകൾ വീടിനുള്ളിലേക്ക് കയറുകയാണ്. പ്രത്യേകിച്ച്, മുട്ട വിരിഞ്ഞിറങ്ങുന്ന പാമ്പിൻ കുഞ്ഞുങ്ങൾ ഭയമില്ലാതെ ഇരതേടി വീടിനുള്ളിലെത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.

ആരോഗ്യവകുപ്പിന്റെ ഇടപെടൽ; 146 ആശുപത്രികളിൽ ആന്റിവെനം

പാമ്പുകടി മരണങ്ങൾ വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പാമ്പുകടിയേറ്റാൽ ഉടൻ 108 ആംബുലൻസിനെ ബന്ധപ്പെടണം. ആന്റിവെനം ലഭ്യമായ 146 ആശുപത്രികളുടെ ലിസ്റ്റ് ആംബുലൻസ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ആന്റി സ്നേക്ക് വെനം (ASV) ലഭ്യമായ ആശുപത്രികളിലേക്ക് രോഗിയെ വേഗത്തിൽ എത്തിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. യാത്രാമധ്യേ പ്രഥമശുശ്രൂഷ നൽകാൻ വിദഗ്ധരായ മെഡിക്കൽ ടെക്നീഷ്യന്മാരുടെ സേവനവും ആംബുലൻസിൽ ലഭ്യമാണ്.

ആന്റിവെനം സ്റ്റോക്കുള്ള ആശുപത്രികൾ ഉറപ്പുവരുത്തി വേഗത്തിൽ രോഗിയെ അവിടെ എത്തിക്കാൻ 108 ആംബുലൻസുകൾ സജ്ജമാണ്. ആശുപത്രികളിൽ കൃത്യമായ ചികിത്സാ പ്രോട്ടോക്കോൾ പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

പാമ്പുകടിയേറ്റാൽ ശ്രദ്ധിക്കാൻ (ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ)

ഓടുകയോ വേഗത്തിൽ ചലിക്കുകയോ ചെയ്യുന്നത് വിഷം രക്തത്തിൽ വേഗത്തിൽ കലരാൻ കാരണമാകും. ശാന്തമായിരിക്കാൻ ശ്രമിക്കുക.

കടിയേറ്റ ഭാഗത്തിന് മുകളിൽ അമിതമായി മുറുക്കിക്കെട്ടുന്നത് രക്തയോട്ടം തടസ്സപ്പെടുത്താനും ആ ഭാഗം അഴുകിപ്പോകാനും കാരണമാകും.

മുറിവായ കീറുന്നതോ വിഷം വലിച്ചെടുക്കാൻ ശ്രമിക്കുന്നതോ അതീവ അപകടകരമാണ്.

ആന്റിവെനം ലഭ്യമായ ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രിയിലോ മെഡിക്കൽ കോളേജിലോ ഉടൻ എത്തിക്കുക.

വീടിനുള്ളിൽ പാമ്പിനെ കണ്ടാൽ സ്വയം പിടിക്കാൻ ശ്രമിക്കാതെ വനംവകുപ്പിന്റെയോ പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരുടെയോ സഹായം തേടണമെന്നും അധികൃതർ അറിയിച്ചു.

 

A 65-year-old woman, Indira, died after being bitten by a cobra near her home in Kuttanad, Alappuzha. Despite being rushed to the Medical College and receiving anti-venom, she passed away in the ICU. This marks the fourth snakebite death in Kerala within a single week, including two children.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതുകൈ നഷ്ടപ്പെട്ട വിനോദിനിക്ക് സർക്കാർ ജോലി നൽകണം: ബാലാവകാശ കമ്മിഷൻ

Kerala
  •  8 days ago
No Image

കനത്ത മഴ; പൊന്മുടിയിലേക്ക് നാളെ മുതൽ സന്ദർശകർക്ക് വിലക്ക്

Kerala
  •  8 days ago
No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  8 days ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  8 days ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  8 days ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  8 days ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  8 days ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  8 days ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  8 days ago


No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  8 days ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  8 days ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  8 days ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  8 days ago