HOME
DETAILS

സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായി: മുസ് ലിം ലീഗ്; യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തും

  
April 26, 2026 | 2:55 AM

muslim league says there is an anti-incumbency wave in the state and that the udf will come to power with a strong majority

കോഴിക്കോട്: സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമുണ്ടായെന്നും മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും മുസ് ലിം ലീഗ് സംസ്ഥാന നേതൃയോഗം വിലയിരുത്തിയതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ തരംഗം പ്രകടമായിരുന്നു. എല്ലാ ജില്ലകളിലും സീറ്റുകൾ വർധിക്കുമെന്നും 100 വരെ സീറ്റുകൾ നേടാനാകുമെന്നുമാണ് പ്രതീക്ഷ.

സംസ്ഥാന ഭരണത്തിനെതിരേ ജനങ്ങളിൽ അതൃപ്തി ഉയർന്നിട്ടുണ്ടെന്നും അതാണ് ഉയർന്ന വോട്ടിങ്ങിൽ പ്രതിഫലിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമസൃഷ്ടിയാണ്. അത്തരം ചർച്ചകളിൽ മുസ് ലിം ലീഗ് പങ്കെടുക്കില്ല. ഫലം വന്നശേഷം മാത്രമേ ഇത്തരം കാര്യങ്ങളിൽ ചർച്ചയും തീരുമാനവും ഉണ്ടാവുകയുള്ളൂ. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ യു.ഡി.എഫിന് ഒരു സിസ്റ്റമുണ്ട്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിൽ കോൺഗ്രസിൽ നിന്നായിരിക്കും മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ജനവികാരം പരിഗണിച്ചാകും കോൺഗ്രസ് തീരുമാനമെടുക്കുക. ഘടകകക്ഷികളോട് തീരുമാനം ചോദിക്കും. അപ്പോൾ ലീഗ് അഭിപ്രായം പറയും. എൽ.ഡി.എഫ് ഇനി മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ അപ്രഖ്യാപിത പവർകട്ട് നിലനിൽക്കുകയാണ്. ഇതിന്റെ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഇതോടൊപ്പം, പുതിയ തദ്ദേശ ഭരണസാരഥികൾ നേരിടുന്ന നിരവധി വെല്ലുവിളികൾക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. തമിഴ്നാട്ടിലെ വാൽപ്പാറ ദുരന്തത്തിൽപ്പെട്ടവർക്ക് സർക്കാർ ഭാഗത്തുനിന്ന് പൂർണ അവഗണനയാണുണ്ടായത്. മരിച്ചവർ സർക്കാർ സ്‌കൂൾ അധ്യാപകരായിട്ടും വേണ്ട സഹായം ലഭിച്ചില്ല. വയനാട് ദുരന്തബാധിതർക്കായി മുസ് ലിം ലീഗ് പ്രഖ്യാപിച്ച വീടുകൾ ഉടൻ പൂർത്തിയാക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന നേതൃയോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി.

muslim league says there is an anti-incumbency wave in the state and that the udf will come to power with a strong majority



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ വഴിയുള്ള ട്രെയിൻ യാത്ര ഇനി സൂപ്പർഫാസ്റ്റ്; മാരാരിക്കുളം-ആലപ്പുഴ ഇരട്ടപ്പാതയ്ക്ക് റെയിൽവേയുടെ അനുമതി

Kerala
  •  5 days ago
No Image

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

Kerala
  •  5 days ago
No Image

വയനാട്ടിൽ ഷിഗെല്ല ഭീതി: രണ്ട് കുട്ടികൾക്ക് രോഗസ്ഥിരീകരണം; ആരോഗ്യ മന്ത്രി നാളെ ജില്ലയിലെത്തും

Kerala
  •  5 days ago
No Image

താമരശ്ശേരിയിൽ ബാറിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരുക്ക്; നാല് പേർ അറസ്റ്റിൽ

crime
  •  5 days ago
No Image

യുഎഇ വേതന സംരക്ഷണ സംവിധാനം 2026; പുതിയ ശമ്പള നിയമങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊഴിലാളികൾ ആരെല്ലാം?

uae
  •  5 days ago
No Image

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ബി. അശോകും എൻ. പ്രശാന്തും തിരിച്ചെത്തുന്നു, പ്രധാന വകുപ്പുകളിൽ പുതിയ നിയമനം

Kerala
  •  5 days ago
No Image

ജാമ്യത്തിലിറങ്ങി മുങ്ങി, 8 വർഷം പല സംസ്ഥാനങ്ങളിൽ വിവിധ പേരുകളിൽ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പൊക്കി എടവണ്ണ പൊലിസ്

Kerala
  •  5 days ago
No Image

25 വർഷത്തെ പ്രയത്നം സഫലമായി; കടലിൽ വിപ്ലവം സൃഷ്ടിക്കാൻ 'ഇക്കോരീഫ്', മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പുതിയ തന്ത്രവുമായി യുഎഇ സമുദ്ര ശാസ്ത്രജ്ഞൻ

uae
  •  5 days ago
No Image

സംസ്ഥാനത്ത് ചൊവ്വാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ; 52 ദിവസത്തേക്ക് ബോട്ടുകൾക്ക് വിലക്ക്; ലംഘിച്ചാൽ കർശന നടപടി

Kerala
  •  5 days ago
No Image

ഒമാന്‍-ഇന്ത്യ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ഒമാന്‍ റോയല്‍ ഓഫീസ് മന്ത്രി

oman
  •  5 days ago