HOME
DETAILS

രോഗിയായ യാത്രക്കാരനോട് ക്രൂരത; സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസി 30,000 രൂപ പിഴയൊടുക്കണം'

  
Web Desk
April 26, 2026 | 4:24 AM

denied seat and dropped miles Away consumer commission slaps 30000 fine on ksrtc for mistreating ailing passenger

 

മലപ്പുറം: കെഎസ്ആര്‍ടിസി ബസ്സില്‍ ശാരീരിക അസ്വസ്ഥതകളുള്ള യാത്രക്കാരന് സീറ്റ് നിഷേധിക്കുകയും നിശ്ചിത സ്റ്റോപ്പില്‍ ഇറക്കാതിരിക്കുകയും ചെയ്തതിന് നല്‍കേണ്ടി വന്നത് കനത്ത പിഴ. മലപ്പുറം തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്ത് നല്‍കിയ പരാതിയില്‍ 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. കെഎസ്ആര്‍ടിസി എംഡി പരാതിക്കാരന് ഈ തുക നല്‍കണം.

തൃശൂര്‍ ആമ്പല്ലൂരില്‍ നിന്ന് കൊളപ്പുറത്തേക്ക് പോകാനാണ് മുഹമ്മദ് സൈനുദ്ദീന്‍ ബസില്‍ കയറിയത്. രോഗബാധിതനായ തനിക്ക് മൂന്ന് മണിക്കൂര്‍ നിന്നുള്ള യാത്ര പ്രയാസമാണെന്ന് അദ്ദേഹം കണ്ടക്ടറെ അറിയിച്ചിരുന്നു. തൃശൂര്‍ എത്തുമ്പോള്‍ സീറ്റ് നല്‍കാമെന്നായിരുന്നു കണ്ടക്ടറുടെ ഉറപ്പ്. എന്നാല്‍ തൃശൂരില്‍ സീറ്റില്‍ ഇരുന്ന സൈനുദ്ദീനെ, റിസര്‍വേഷന്‍ ഉണ്ടെന്ന് പറഞ്ഞ് കണ്ടക്ടര്‍ എഴുന്നേല്‍പ്പിക്കുകയും ചെയ്തു. മറ്റു സീറ്റുകള്‍ ഇതിനോടകം നിറഞ്ഞതിനാല്‍ സൈനുദ്ദീന് യാത്രയിലുടനീളം നില്‍ക്കേണ്ടിയും വന്നു.

യാത്രക്കാരന്റെ ദുരിതം അവിടെയും തീര്‍ന്നില്ല. ബസ് സര്‍വീസ് റോഡിലൂടെ പോകാതെ ദേശീയപാതയിലൂടെ പോയതിനാല്‍ ഇദ്ദേഹം ഇറങ്ങേണ്ട 'കക്കാട്' സ്റ്റോപ്പില്‍ നിര്‍ത്താന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഒടുവില്‍ കിലോ മീറ്ററുകള്‍ അകലെയുള്ള കൂരിയാട് സ്റ്റോപ്പിലാണ് ഇദ്ദേഹത്തെ ഇറക്കിയത്.

 

വിധി ഇങ്ങനെ
കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് സേവന വീഴ്ചയുണ്ടായെന്ന് കോടതി കണ്ടെത്തി. 25,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നല്‍കാനാണ് കെ. മോഹന്‍ദാസ് പ്രസിഡന്റായ കമ്മീഷന്‍ ഉത്തരവിട്ടത്. 45 ദിവസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 9 ശതമാനം പലിശ സഹിതം നല്‍കേണ്ടി വരും.

 

The Malappuram District Consumer Commission has ordered KSRTC to pay ₹30,000 as compensation to a sick passenger who was denied a seat and forced to overshoot his destination due to the negligence of the bus crew.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗള്‍ഫ് മേഖലയിലെ യു.എസ് സൈനികത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ച് ഇറാന്‍; ഹോര്‍മുസ് ഇടനാഴി അടച്ചു 

International
  •  3 days ago
No Image

ഹാജിമാരുടെ ആദ്യസംഘം നാളെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തും

Kerala
  •  3 days ago
No Image

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

Kerala
  •  3 days ago
No Image

കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Kuwait
  •  3 days ago
No Image

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

Kerala
  •  3 days ago
No Image

ക്രൊയേഷ്യ ഗോളടിച്ചാൽ വെളിച്ചെണ്ണ വില കുറയും!

Kerala
  •  3 days ago
No Image

സമൂഹമാധ്യമങ്ങളിലെ 'ലഹരി' ഫാൻസ്; 397 ഇൻസ്റ്റ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറി; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് കേന്ദ്രത്തിനും പരാതി 

Kerala
  •  3 days ago
No Image

സി.പി.എമ്മിനു തലവേദനയായി കണ്ണൂരിലെ സ്വർണം പൊട്ടിക്കൽ സംഘവും

Kerala
  •  3 days ago
No Image

രാജ്യസഭാ സ്ഥാനാർഥി പത്രിക തള്ളൽ; തെര. കമ്മിഷൻ തീരുമാനം കാത്ത് കോൺഗ്രസ്; അനുകൂലമല്ലെങ്കിൽ സുപ്രിംകോടതിയിലേക്ക്

National
  •  3 days ago
No Image

യു.എ.ഇയിൽ ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥ; 40 ഡിഗ്രി വരെ തപനില | UAE Weather updates

uae
  •  3 days ago