HOME
DETAILS

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

  
Web Desk
June 13, 2026 | 3:14 PM

rahmanullah gurbaz smashes historic century against india in dharamshala odi

ധർമ്മശാല: ഇന്ത്യൻ ബൗളിംഗ് നിരയെ അടിച്ചു പറത്തി അഫ്ഗാനിസ്താൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസ്. ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയോടെയാണ് ഗുർബാസ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ധർമ്മശാലയിൽ മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഗുർബാസ് തന്റെ കരിയറിലെ ഒമ്പതാം ഏകദിന സെഞ്ച്വറി പൂർത്തിയാക്കി.

വെറും 51 പന്തിൽ നിന്നും 102 റൺസാണ് താരം അടിച്ചുകൂട്ടിയത്. 200 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ അഫ്ഗാൻ താരം 8 ഫോറുകളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു ഗുർബാസിന്റെ ഇന്നിങ്സ്. ഒടുവിൽ നിതീഷ് കുമാർ റെഡ്ഡിയുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം കളം വിട്ടത്. മത്സരത്തിൽ വെറും 48 പന്തിൽ നിന്നുമാണ് ഗുർബാസ് മൂന്നക്കം കടന്നത്.

മൂന്ന് വമ്പന്മാരെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക്!

ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡാണ് ഇതോടെ ഗുർബാസ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായ എ.ബി. ഡിവില്ലിയേഴ്സ്, ജെയിംസ് ഫോക്നർ, മൈക്കൽ ബ്രേസ്വെൽ എന്നിവരുടെ റെക്കോർഡുകളാണ് ഗുർബാസ് ഒറ്റയടിക്ക് തകർത്തത്. ഈ മൂന്ന് താരങ്ങളും 57 പന്തിൽ നിന്നുമായിരുന്നു ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയിരുന്നത്.

ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ ഷാഹിദ് അഫ്രീദിയാണ്. 2005-ൽ കാൺപൂരിൽ വെച്ച് 45 പന്തിൽ നിന്നുമായിരുന്നു അഫ്രീദി ഇന്ത്യക്കെതിരെ സെഞ്ച്വറി കുറിച്ചത്.

ലോകകപ്പ് ലക്ഷ്യമിട്ട് ഇരുടീമുകളും

കഴിഞ്ഞ ദിവസം നടന്ന ഏക ടെസ്റ്റിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. എന്നാൽ ടെസ്റ്റിലെ തോൽവിക്ക് ഏകദിന പരമ്പരയിലൂടെ പകരം വീട്ടാനാണ് അഫ്ഗാൻ ലക്ഷ്യമിടുന്നത്.

2027-ലെ ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ആദ്യ പരമ്പരയായതിനാൽ ഇരുടീമുകളും ഈ സീരീസിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷനിലിരുന്ന് മദ്യപാനം; ഗ്രേഡ് എസ്ഐ ഉൾപ്പെടെ മൂന്ന് പൊലിസുകാർ മിന്നൽ പരിശോധനയിൽ കുടുങ്ങി!

Kerala
  •  an hour ago
No Image

ചരിത്രവും കണക്കുകളും കാനറിപ്പടയ്‌ക്കൊപ്പം; ആൻസലോട്ടിയുടെ 'ഫ്രണ്ട് ഫോർ' ബ്രസീലിന് ആറാം കിരീടം സമ്മാനിക്കുമോ?

Football
  •  an hour ago
No Image

പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിക്കാം, പിണറായിയെ പറ്റില്ലല്ലേ? ഇന്ത്യ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷം; 'ബ്രിട്ടാസിന്റെ' മറുപടി പുറത്ത്!

National
  •  2 hours ago
No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  3 hours ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  3 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  3 hours ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  4 hours ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  5 hours ago
No Image

14 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; സച്ചിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  5 hours ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  6 hours ago