HOME
DETAILS

മുഅല്ലിം ഡേ നാളെ

  
Web Desk
June 13, 2026 | 11:35 AM

Muallim Day is tomorrow-latest info

കോഴിക്കോട്: മദ്റസാ പ്രസ്ഥാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും മുഅല്ലിം സമൂഹത്തെയും മാനേജ്മെന്റ് ഭാരവാഹികളെയും ആദരിക്കുന്നതിനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മുഅല്ലിം ഡേ നാളെ.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനൊന്നായിരത്തിലധികം മദ്റസകളില്‍ മുഅല്ലിം ഡേയുടെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. കാംപയിന്റെ ഭാഗമായി ജില്ലാ, റെയ്ഞ്ച്, മദ്റസാ തലങ്ങളില്‍ മതപഠന ക്ലാസുകള്‍, മഖ്ബറ സിയാറത്ത്, അനുസ്മരണ പ്രാര്‍ഥനാ സംഗമം, മഹല്ല്-മദ്റസാ സാരഥികളെ ആദരിക്കല്‍, ഖുര്‍ആന്‍ പാരായണം, ദിക്ര്‍-ദുആ മജ്ലിസ്, മജ്ലിസുന്നൂര്‍, ആത്മീയ സദസ്സുകള്‍ എന്നിവ നടക്കും.

മതാധ്യാപനത്തിന് ശക്തിപകരുന്ന മുഅല്ലിമീങ്ങള്‍ക്ക് അധ്യാപനരീതികളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം വീട് നിര്‍മാണം, പെണ്‍മക്കളുടെ വിവാഹം, ചികിത്സ, പ്രസവസഹായം, മരണാനന്തര ക്രിയാസഹായം, വിധവാ സംരക്ഷണം, അവശസഹായം, സര്‍വീസ് ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, തവാറുസ്, മുഅല്ലിം മന്‍സില്‍, മുഅല്ലിം നികാഹ്, മദ്റസാ ഗ്രാന്റുകള്‍, വിവിധ അവാര്‍ഡുകള്‍, കലാ-സാഹിത്യ മത്സരങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയകരമായി നടപ്പാക്കിവരുന്നത്. വിവിധ വെല്ലുവിളികള്‍ നേരിടുന്ന മദ്റസാ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനുമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സജീവമായ ഇടപെടലുകള്‍ നടത്തിവരികയാണ്.

മതാധ്യാപകര്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ക്ക് ശക്തിപകരുന്നതിനായി കോടിക്കണക്കിന് രൂപയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓരോ വര്‍ഷവും ചെലവഴിച്ചുവരുന്നത്. ജൂണ്‍ 9-ന് ആരംഭിച്ച കാംപയിന്‍ ഈ മാസം 25-ന് സമാപിക്കും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന് കീഴിലുള്ള 576 റെയ്ഞ്ചുകളും 22 ജില്ലാ ഘടകങ്ങളും കാംപയിന്റെ ഭാഗമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമർശകരുടെ വായടപ്പിച്ച് ഹിറ്റ്മാൻ! ആറ് റണ്ണിൽ ചരിത്രനേട്ടം കുറിച്ച് രോഹിത്

Cricket
  •  an hour ago
No Image

മൊറോക്കോയെ പൂട്ടാൻ ബ്രസീലിന്റെ 'റിസ്റ്റ് ബാൻഡ്' തന്ത്രം; പരീക്ഷണത്തിന് പച്ചക്കൊടി കാട്ടി കാർലോ ആൻസലോട്ടി!

Football
  •  an hour ago
No Image

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ പാമ്പ്; വീട്ടുപറമ്പിൽ നിന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ സംഘമെത്തി പിടികൂടി

Kerala
  •  2 hours ago
No Image

നിപയ്ക്ക് പിന്നാലെ കോളറയിലും പൊരുത്തക്കേട്; ആരോഗ്യവകുപ്പിൽ കനത്ത ആശയക്കുഴപ്പം, മന്ത്രിയുടെ ഓഫീസും തിരുത്തി

Kerala
  •  2 hours ago
No Image

എബിഡിയെയും ഫോക്‌നറെയും വെട്ടിനിരത്തി ഗുർബാസ്; ഇന്ത്യക്കെതിരെ സെഞ്ച്വറി വേട്ടയിൽ ചരിത്ര റെക്കോർഡ്!

Cricket
  •  2 hours ago
No Image

യുഎസ്-ഇറാൻ പ്രാഥമിക സമാധാന കരാർ 24 മണിക്കൂറിനകം ഒപ്പിട്ടേക്കും; നിർണായക നീക്കവുമായി പാകിസ്താൻ, ആശങ്കയോടെ ഇസ്റാഈൽ

International
  •  3 hours ago
No Image

37 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; 1983 ലെ ലോകകപ്പ് ജേതാവിനെ മറികടന്ന് രോഹിത് ശർമ്മ എലൈറ്റ് പട്ടികയിൽ!

Cricket
  •  4 hours ago
No Image

നാളെ നടക്കാൻ പോകുന്നത് ചരിത്രം! മുൻ ബ്ലാസ്റ്റേഴ്‌സ് താരം ലോകകപ്പ് കളത്തിൽ; ആവേശത്തിൽ കേരളം!

Football
  •  4 hours ago
No Image

24 അല്ല, 32 ടീമുകൾ നോക്കൗട്ടിലേക്ക്; ഗ്രൂപ്പ് ഘട്ടത്തിൽ വൻ മാറ്റങ്ങളുമായി പുതിയ ഫിഫ ലോകകപ്പ് ഫോർമാറ്റ്

Football
  •  4 hours ago
No Image

ഖാംനഈയുടെ സംസ്‌കാരം ജൂലൈ നാലിന്‌ ടെഹ്‌റാനിൽ തുടങ്ങും; ജൂലൈ ഒമ്പതിന് മഷാദിൽ അന്ത്യവിശ്രമം

International
  •  4 hours ago