HOME
DETAILS

ഗസ്സയിലേക്ക് യു.എ.ഇയുടെ 100 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കൂടി

  
April 27, 2026 | 2:51 AM

UAE dispatched additional 100 tons of food supplies to Gaza

നദുബൈ: ഗസ്സ മുനമ്പിലെ ദുരിതമനുഭവിക്കുന്ന ഫലസ്തീന്‍ ജനതയെ സഹായിക്കുന്നതിനുള്ള യു.എ.ഇയുടെ ശ്രമങ്ങള്‍ തുടരുന്നു. ഓപറേഷന്‍ ചിവാല്‍റസ് നൈറ്റ് 3 പ്രകാരം യു.എ.ഇ നടത്തുന്ന 'ഹുമൈദ് എയര്‍ ബ്രിഡ്ജ്' പദ്ധതിയുടെ ഭാഗമായി 100 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ കൂടി അയച്ചു.

ദുരിതബാധിത കുടുംബങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഗസ്സ മുനമ്പിലെ ഫലസ്തീനികളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ സഹായിക്കുന്നതിനുമായി 3,300 ഭക്ഷണ പാഴ്‌സലുകളാണ് കയറ്റുമതി ചെയ്തത്.യു.എ.ഇയുടെ സഹായ വിമാനം ഈജിപ്ഷ്യന്‍ നഗരമായ അല്‍ അരിഷില്‍ എത്തി. ഭക്ഷ്യവസ്തുക്കള്‍ ഇവിടെയുള്ള യു.എ.ഇ ലോജിസ്റ്റിക്‌സ് സെന്ററിലേക്ക് കൊണ്ടുപോയി. ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചുവരികയാണ്. അംഗീകൃത സംവിധാനങ്ങളിലൂടെ ഗസ്സയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഫലസ്തീന്‍ ജനതയ്ക്ക് മാനുഷികവും ദുരിതാശ്വാസപരവുമായ സഹായങ്ങള്‍ എത്തിക്കുന്നതിന് യു.എ.ഇ തുടര്‍ച്ചയായ ശ്രമം നടത്തിവരുന്നു. ഓപ്പറേഷന്‍ ചിവാലറസ് നൈറ്റ് 3 ആരംഭിച്ചത് മുതല്‍ വായു, കര, കടല്‍ മാര്‍ഗങ്ങള്‍ വഴി ഭക്ഷണവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചുനല്‍കുന്നു.


Summary: As part of the ongoing 'Operation Chivalrous Knight 3,' the UAE has dispatched an additional 100 tons of food supplies to support the people of Gaza. This shipment, consisting of 3,300 food parcels, arrived via an air bridge at Al Arish Airport in Egypt.

The aid has been transferred to a logistics center to facilitate quick distribution into the Gaza Strip through official channels. Since the launch of the humanitarian operation, the UAE has consistently provided food, medicine, and essential supplies to Palestine via air, land, and sea routes to help alleviate the ongoing food crisis.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കമ്മിൻസിനെയും ബുംറയെയും തല്ലിച്ചതച്ച 15-കാരൻ; ഓറഞ്ച് ക്യാപ് നേടിയിട്ടും വൈഭവ് സൂര്യവംശി ഇപ്പോഴും കാർട്ടൂൺ കാണുന്നത് എന്തുകൊണ്ട്?

Cricket
  •  15 days ago
No Image

പൂനെയില്‍ വ്യാജമദ്യ ദുരന്തം; 18 മരണം, നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

Kerala
  •  15 days ago
No Image

ഞങ്ങൾക്ക് തെറ്റുപറ്റി, മാപ്പാക്കണം...! ഒടുവിൽ രോഹിത് ശർമ്മയ്ക്ക് മുന്നിൽ തലകുനിച്ച് മുംബൈ ഇന്ത്യൻസ് മേധാവികൾ; ഹാർദിക്ക് ടീം വിടുന്നു!

Cricket
  •  15 days ago
No Image

മാസപ്പടി കേസ്: ഇ.ഡി അന്വേഷണം തടയണം; ഹൈക്കോടതിയെ സമീപിച്ച് സി.എം.ആര്‍.എല്‍

Kerala
  •  15 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്

Kerala
  •  15 days ago
No Image

നിയമസഭയില്‍ ഗവര്‍ണര്‍ക്കൊപ്പം ഡി.ജി.പി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

Kerala
  •  15 days ago
No Image

ബുദ്ധിരാക്ഷസന്മാരുടെ പോരാട്ടത്തിൽ വൻ അട്ടിമറി; പ്രഗ്നാനന്ദയോടേറ്റ നാണക്കേടിന് മാഗ്നസ് കാൾസൺ പ്രതികാരം വീട്ടിയത് ഇന്ത്യൻ ലോക ചാമ്പ്യനോട്!

Others
  •  15 days ago
No Image

കെ-ടെറ്റ് പുനപരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി; പരീക്ഷ പാസാകാനുള്ള സമയപരിധി ഒരു വര്‍ഷം നീട്ടി

Kerala
  •  15 days ago
No Image

50 വർഷം പഴക്കമുള്ള റെക്കോഡ് തകർന്നു; അയർലൻഡിൽ ബാറ്റ് കൊണ്ട് ചരിത്രം രചിച്ച് കിവീസ് താരം!

Cricket
  •  15 days ago
No Image

'കേന്ദ്ര അവഗണനയിൽ സർക്കാരിന് മൗനം, പുതുയുഗ കേരളത്തിനുള്ള റൂട്ട് മാപ്പില്ല'; നയപ്രഖ്യാപന പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ

Kerala
  •  15 days ago