HOME
DETAILS

വയനാട് ഉരുൾദുരന്തം: 51കുടുംബങ്ങൾ ഇന്ന് വീടുകൂടും, സാദിഖലി തങ്ങൾ ഉൾപ്പെടെ ചടങ്ങിനെത്തും

  
April 27, 2026 | 3:12 AM

wayanad landslide disaster 51 families to move into new homes today

കൽപ്പറ്റ: ഉരുൾ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗ് വെള്ളിത്തോട് നിർമിച്ചു നൽകിയ 51 വീടുകളിലേക്ക് അവർ ഇന്ന് ഔദ്യോഗികമായി കേറിക്കൂടും. 
വീട് അവർക്ക് സ്വന്തമായിട്ട് രണ്ടുമാസങ്ങൾ പിന്നിട്ടെങ്കിലും തങ്ങളുടേതായ രീതിയിൽ നേതാക്കൾക്ക് അടക്കം സൽക്കാരങ്ങളൊരുക്കി വീട് കൂടൽ നടത്തണമെന്ന കുടുംബങ്ങളുടെ ആഗ്രഹമാണ് ഇന്ന് നടക്കാൻ പോകുന്നത്. മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കൾ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന വീട് കൂടൽ ചടങ്ങിൽ പങ്കെടുക്കും. 
കൽപ്പറ്റ ടൗണിൽനിന്ന് എട്ട് കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്. വെള്ളിത്തോട് 11.5 ഏക്കർ ഭൂമി 14,13,21,438 രൂപ ചെലവഴിച്ചാണ് ലീഗ് വാങ്ങിയത്. എട്ട് സെന്റിൽ 1060 സ്‌ക്വയർഫീറ്റിലാണ് സ്‌നേഹഭവനങ്ങൾ. ആദ്യഘട്ടത്തിലെ 51 കുടുംബംഗങ്ങളെയും നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. 
മറ്റ് വീടുകളുടെയും നിർമാണങ്ങളും പദ്ധതി പ്രദേശത്ത് അവസാനഘട്ടത്തിലാണ്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വീടുകൾക്കൊപ്പം ഫർണിച്ചറുകളും മുസ്‌ലിം ലീഗ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  18 hours ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  19 hours ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  19 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  20 hours ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  20 hours ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  20 hours ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  21 hours ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  21 hours ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  21 hours ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  21 hours ago