HOME
DETAILS

മുന്‍കൂര്‍ ജാമ്യം തള്ളാം, പ്രതിയോട് കീഴടങ്ങാന്‍ നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രിംകോടതി

  
April 27, 2026 | 3:27 AM

supreme court says it cannot says direct an accuse to surrender

ന്യൂഡല്‍ഹി: മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളാന്‍ കോടതിക്ക് അധികാരമുണ്ടെങ്കിലും പ്രതിയോട് വിചാരണ കോടതിയില്‍ കീഴടങ്ങണമെന്ന് നിര്‍ദേശിക്കാന്‍ അധികാരമില്ലെന്ന് സുപ്രിംകോടതി. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശി നല്‍കിയ ഹരജി പരിഗണിക്കവെ ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് സുപ്രധാന നിരീക്ഷണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ജാര്‍ഖണ്ഡ് ഹൈക്കോടതി, പ്രതിയോട് വിചാരണ കോടതിയില്‍ കീഴടങ്ങാനും സാധാരണ ജാമ്യത്തിനായി അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെയാണ് പ്രതി സുപ്രിംകോടതിയില്‍ ചോദ്യംചെയ്തത്. 
മുന്‍കൂര്‍ ജാമ്യം തള്ളാന്‍ കോടതിക്ക് തീരുമാനിക്കാമെങ്കിലും പ്രതി കീഴടങ്ങണമെന്ന് പറയാന്‍ കോടതിക്ക് അധികാരമില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഐ.പി.സിയിലെ വിവിധവകുപ്പുകള്‍ പ്രകാരം മജിസ്‌ട്രേറ്റിന് മുന്‍പാകെ നല്‍കിയ പരാതിയിലാണ് ഹരജിക്കാരന്‍ പ്രതിയായത്. പ്രതിയുടെ ആദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ തന്നെ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. സാഹചര്യങ്ങളില്‍ മാറ്റമില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത്തെ അപേക്ഷയും ഹൈക്കോടതി തള്ളിയതോടെയാണ് ഹരജിക്കാരന്‍ പരമോന്നത കോടതിയെ സമീപിച്ചത്. 
ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിംകോടതി, ഹൈക്കോടതിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ഉത്തരവിട്ടു. മുന്‍കൂര്‍ ജാമ്യം നിരസിച്ചാലും പ്രതിയെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കാന്‍ കോടതിക്ക് കഴിയില്ലെന്ന് രണ്ടംഗബെഞ്ച് ആവര്‍ത്തിച്ച് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  18 hours ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  19 hours ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  19 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  20 hours ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  20 hours ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  20 hours ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  21 hours ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  21 hours ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  21 hours ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  21 hours ago