HOME
DETAILS

കൊല്ലത്ത് പെണ്‍ സുഹൃത്തിനെ തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പ്രതി മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയില്‍

  
Web Desk
April 27, 2026 | 3:44 AM

kollam man dies after catching fire while attempting to burn female friend woman in critical condition

 

കൊല്ലം: ഒരുമിച്ചു താമസിക്കുകയായിരുന്ന സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് വീട്ടില്‍ രഘു (56) ആണ് മരിച്ചത്. ആക്രമണത്തിനിരയായ ഓച്ചിറ ചങ്ങന്‍കുളങ്ങര സ്വദേശിനി പ്രസന്ന (45) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഏറെ നാളായി രഘുവും പ്രസന്നയും ഒരുമിച്ചായിരുന്നു താമസം. പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തു കൊണ്ടുപോയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ രഘു കൈയില്‍ കരുതിയിരുന്ന പെട്രോള്‍ പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

തീ ആളിക്കത്തിയതോടെ പ്രസന്നയെ പിടിച്ചിരുന്ന രഘുവിലേക്കും തീ പടരുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ രഘു മരണത്തിന് കീഴടങ്ങി. രഘുവിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

A 56-year-old man from Kollam died of burn injuries sustained while attempting to set a woman on fire during a dispute over a bicycle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  19 hours ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  19 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  20 hours ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  20 hours ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  20 hours ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  20 hours ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  21 hours ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  21 hours ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  21 hours ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  a day ago