HOME
DETAILS

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

  
April 27, 2026 | 12:32 PM

four members including parents and children found dead in mumbai

മുംബൈ: മുംബൈയിലെ പൈധുനിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുല്ല ദൊകാഡിയ (40), ഭാര്യ നസ്രിന്‍ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 25 ശനിയാഴ്ച്ച ഇവരുടെ വീട്ടില്‍ ബന്ധുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം. 

ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വിരുന്നിന്റെ ഭക്ഷണം കഴിച്ചതിന് പുറമെ നാലുപേരും വീട്ടില്‍ നിന്ന് തണ്ണിമത്തനും കഴിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വിഷാംശം ഉള്ളില്‍ ചെന്നതാകാമെന്നാണ് അനുമാനം. അസ്വാഭാവിക മരണത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

ശനിയാഴ്ച്ച രാത്രിയിലെ വിരുന്നില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ 9 പേരാണ് പങ്കെടുത്തത്. എന്നാല്‍ ബന്ധുക്കള്‍ക്ക് ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ല. ഇതിന് ശേഷമാണ് കുടുംബം തണ്ണിമത്തന്‍ കഴിച്ചത്. പുലര്‍ച്ചയോടെ ഓരോരുത്തര്‍ക്കായി ദേഹസ്വാസ്ഥ്യം അനുഭവപ്പെടാന്‍ തുടങ്ങി. ഉടന്‍തന്നെ സമീപത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സര്‍ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഇളയ മകള്‍ സൈനബ് ആണ് ആദ്യം മരിച്ചത്. തുടര്‍ന്ന് പിതാവും, ശേഷം മൂത്തമകളും, ഉമ്മയും മരണത്തിന് കീഴടങ്ങി. 

കൂട്ടമരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും ഭക്ഷണത്തിന്റെയും, ആന്തരിക അവയവങ്ങളുടെയും സാമ്പിളുകള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.  റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ.

Four members of a family were found dead under mysterious circumstances in Paydhuni, Mumbai.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു 

Kerala
  •  an hour ago
No Image

മാലിയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ; സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  2 hours ago
No Image

വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധന പിഴവെന്ന് പരാതി 

Kerala
  •  2 hours ago
No Image

ദിർഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; യുഎഇ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ പറ്റിയ മികച്ച സമയം

uae
  •  2 hours ago
No Image

യുദ്ധത്തില്‍ തെഹ്‌റാന്‍ മേല്‍ക്കൈ നേടിക്കഴിഞ്ഞു; അമേരിക്ക കനത്ത തിരിച്ചടി നേരിടുന്നു; മുന്നറിയിപ്പുമായി ജര്‍മന്‍ ചാന്‍സലര്‍ 

International
  •  2 hours ago
No Image

പരസ്യപ്രചരണം അവസാനിച്ചു;  ബംഗാള്‍ ബൂത്തിലേക്ക്; രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍ 

National
  •  3 hours ago
No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  3 hours ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  4 hours ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

International
  •  4 hours ago