HOME
DETAILS

ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് 14 പേര്‍ മരിച്ചു; രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും തുടരുന്നു 

  
Web Desk
April 27, 2026 | 1:37 PM

14 people lost life in bengladesh after thunderstorm strike

ധാക്ക: ബംഗ്ലാദേശില്‍ ഇടിമിന്നലേറ്റ് പത്ത് വയസുകാരന്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. കര്‍ഷകരും, തുറന്ന പ്രദേശങ്ങളില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികളുമാണ് മരിച്ചത്. 

രാജ്യത്തുടനീളം കനത്ത മഴയും, ശക്തമായ കാറ്റും ഇടിമിന്നലും തുടരുകയാണ്. തലസ്ഥാനമായ ധാക്കയുള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളിലായി മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

വീടിന് പുറത്തുവെച്ചാണ് പത്തുവയസുകാരന് ഇടിമിന്നലേറ്റത്. കുട്ടിയോടൊപ്പം ഉണ്ടായ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ട്. അതിനിടെ ബംഗ്ലാദേശില്‍ മഴ ശക്തമായി തുടരുകയാണ്. പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നത് മിന്നല്‍ പ്രളയത്തിന് കാരണമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ടീസ്ത, ധര്‍ല, ബ്രഹ്‌മപുത്ര നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 438 മില്ലീമീറ്റര്‍ മഴയാണ് എട്ട് ജില്ലകളില്‍ മാത്രമായി പെയ്തത്. 

അതേസമയം ബംഗ്ലാദേശില്‍ ഇടിമിന്നല്‍ മൂലമുണ്ടാകുന്ന അപകട മരണങ്ങള്‍ കൂടുതലാണ്. 2016ല്‍ രാജ്യത്ത് ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയില്‍ 200ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേര്‍ മിന്നലേറ്റ് മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാന്‍ പോയി; തിരുവനന്തപുരത്ത് 15കാരന് പാമ്പ് കടിയേറ്റു

Kerala
  •  3 hours ago
No Image

വിമാനത്തിലും ഇനി 'ഹോം സ്പീഡ്' ഇന്റർനെറ്റ്; സ്റ്റാർലിങ്ക് വൈ-ഫൈ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  4 hours ago
No Image

മഴയെത്തുന്നു; വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

യുഎഇയിൽ ചൂട് കഠിനമാകുന്നു; 'കാനത്ത് അൽ തുറയ്യ' സീസൺ ഏപ്രിൽ 29 മുതൽ ആരംഭിക്കും

uae
  •  4 hours ago
No Image

പി.എസ്.സി ടെന്‍ത് ലെവല്‍ പ്രിലിംസ് ജൂലൈ 18ന് ആരംഭിക്കും

Kerala
  •  4 hours ago
No Image

ദുബൈയിൽ ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പുതിയ യൂണിറ്റ്; മെയ് 1 മുതൽ കർശന പരിശോധന

uae
  •  5 hours ago
No Image

വില്ലന്‍ തണ്ണിമത്തനോ; മുംബൈയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു 

National
  •  5 hours ago
No Image

ഇറാനോടുള്ള വിശ്വാസം തകർന്നു, ഇനി യുക്തിസഹമായ നിലപാട് മാത്രം: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്

uae
  •  6 hours ago
No Image

നിതിന്‍ രാജിന്റെ മരണം; രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി 

Kerala
  •  6 hours ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന ഹരജിക്ക് സ്‌റ്റേ 

Kerala
  •  6 hours ago