HOME
DETAILS

ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; പത്തുമാസത്തെ ജയിൽവാസത്തിന് ശേഷം ഭാര്യക്ക് കോടതി ജാമ്യം അനുവദിച്ചു

  
Web Desk
April 28, 2026 | 5:46 PM

Honeymoon Murder Case Wife Granted Bail After Ten Months in Jail

ഷില്ലോങ്: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭാര്യക്ക് കോടതി ജാമ്യം അനുവദിച്ചു. പത്തുമാസമായി ജയിലിൽ കഴിയുകയായിരുന്ന സോനം രഘുവംശിക്കാണ് ഷില്ലോങ് കോടതി ജാമ്യം നൽകിയത്. കാമുകനുമായി ചേർന്ന് ഭർത്താവായ രാജ രഘുവംശിയെ വകവരുത്തിയെന്നാണ് സോനത്തിനെതിരെയുള്ള കേസ്.

2025 മെയ് മാസത്തിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. 2025 മെയ് 11-നാണ് സോനവും രാജയും വിവാഹിതരായത്. മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നുകളിലേക്കായിരുന്നു ഹണിമൂണിനായി ദമ്പതികൾ എത്തിയത്. മെയ് 23-ന് ദമ്പതികളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് ജൂൺ 2-ന് മേഘാലയയിലെ ഒരു മലയിടുക്കിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവാഹത്തിന് മൂന്ന് മാസം മുമ്പ് തന്നെ ഭർത്താവിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം സോനവും കാമുകനും ചേർന്ന് നടത്തിയിരുന്നതായി പൊലിസ് കണ്ടെത്തിയിരുന്നു.

ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഭാര്യ സോനത്തിനെ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞിരുന്നില്ല. പിന്നീട് ഉത്തർപ്രദേശിൽ വെച്ചാണ് സോനം പൊലിസിന്റെ പിടിയിലാകുന്നത്. ഒരു സംഘം തങ്ങളെ ആക്രമിച്ചുവെന്നും കൊള്ളയടിച്ചുവെന്നുമാണ് സോനം ആദ്യം പൊലിസിന് മൊഴി നൽകിയത്. എന്നാൽ പൊലിസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സോനത്തിന്റെ കാമുകനായ രാജ് കുശ്വാഹയും മറ്റ് മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞു. "വിവാഹത്തിന് മുമ്പേ തുടങ്ങിയ ഗൂഢാലോചനയാണ് ഹണിമൂൺ യാത്രയ്ക്കിടെ നടപ്പിലാക്കിയത് എന്ന് പൊലിസ് റിപ്പോർട്ടിൽ വ്യക്തമാക്കി.

കേസിൽ 790 പേജുള്ള കുറ്റപത്രമാണ് സൊഹ്‌റയിലെ പ്രാദേശിക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചത്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. സോനത്തിന്റെ കാമുകൻ ഉൾപ്പെടെയുള്ള നാല് പ്രതികൾ ഇപ്പോഴും ജയിലിലാണ്. അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് നിയമസഹായ സെൽ മുഖേന നൽകിയ ഹരജിയിൽ സോനത്തിന് ജാമ്യം ലഭിച്ചത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് സോനം കോടതിയെ അറിയിച്ചു.

 

The high-profile "Honeymoon Murder Case" has seen a significant legal shift after the court granted bail to the wife involved, ending her ten-month stint in judicial custody.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  6 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  6 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  6 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  6 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  6 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  6 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  6 days ago