HOME
DETAILS

തെരഞ്ഞെടുപ്പ്; കലക്ടർമാർക്ക് ഇന്ധനത്തിനായി അനുവദിച്ചത് ഏഴ് കോടി

  
April 29, 2026 | 2:55 AM

election 7 crore allocated to district collectors for fuel

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ധന ചെലവുകൾക്കായി കലക്ടർമാർക്ക് അനുവദിച്ചത് 7,20,00,000 രൂപ. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വേണ്ടിവന്ന തുകയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർ കൂടിയായ കലക്ടർമാർക്ക് അനുവദിച്ച് അഡിഷണൽ സെക്രട്ടറി ഉത്തരവിറക്കിയത്.

 തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടവും നിലവിൽ വന്നിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ചുമതല കലക്ടർമാർക്കായിരുന്നു. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനുമായി ഓരോ ജില്ലയിലെയും നിയമസഭാ മണ്ഡലങ്ങളിൽ ഫ്‌ളൈയിങ് സ്‌ക്വാഡുകളും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും വിന്യസിച്ചായിരുന്നു പ്രവർത്തനം. ഇതിനുപുറമെ അസിസ്റ്റന്റ് എക്‌സ്പന്റിച്ചർ ഒബ്‌സർവർമാരെയും നിയോഗിച്ചിരുന്നു. സ്‌ക്വാഡുകൾക്കും മറ്റുദ്യോഗസ്ഥർക്കും പരിശോധന നടത്തുന്നതിനും മറ്റും വാഹനം അനുവദിച്ചിരുന്നു. ഈ വാഹനങ്ങൾക്കുള്ള ഇന്ധനത്തിന് ചെലവായ  തുകയുൾപ്പെടെയാണ് സർക്കാർ അനുവദിച്ചത്. 

ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മലപ്പുറം കലക്ടർക്കാണ്. 80,00,000 രൂപയാണ് അനുവദിച്ചത്. വയനാട് ജില്ലയ്ക്കാണ് ഏറ്റവും കുറവ്. 20,00,000 രൂപയാണ് വയനാട് കലക്ടർക്ക് അനുവദിച്ചത്. തിരുവനന്തപുരം കലക്ടർക്ക് 70,00,000 രൂപയും കൊല്ലം കലക്ടർക്ക് 55,00,000 രൂപയും അനുവദിച്ചു. പത്തനംതിട്ട 30,00,000 രൂപ, ആലപ്പുഴ  45,00,000, കോട്ടയം 45,00,000, ഇടുക്കി 30,00,000, എറണാകുളം 70,00,000, തൃശൂർ 65,00,000, പാലക്കാട് 65,00,000, കോഴിക്കോട് 65,00,000, കണ്ണൂർ 55,00,000, കാസർകോട് 30,00,000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി; ഒമാന്‍ സുല്‍ത്താനും ഖത്തര്‍ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

qatar
  •  3 days ago
No Image

പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധിപ്പിച്ചു; ആയിരം രൂപയിലേറെ വര്‍ധനവ്

Kerala
  •  3 days ago
No Image

വെറും 14 മിനിറ്റ്! പെലെയുടെ ചരിത്ര റെക്കോർഡിനൊപ്പം നെയ്മർ

Football
  •  3 days ago
No Image

കോതമംഗലത്ത് നിരന്തരമായ കാട്ടാന ശല്യം; കാട്ടാനയ്ക്ക് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനം വകുപ്പ്

Kerala
  •  3 days ago
No Image

യുഎഇയിൽ അടുത്ത മാസം പെട്രോൾ വില കുറഞ്ഞേക്കും; ആഗോള എണ്ണവിലയിൽ 20 ഡോളറിലധികം ഇടിവ്

uae
  •  3 days ago
No Image

ബ്രസീൽ ജയിച്ചപ്പോൾ 'വീണത്' ജർമനി; ഇതിഹാസ റെക്കോർഡിൽ കാനറിപ്പട ഒന്നാമത്

Football
  •  3 days ago
No Image

മലയാളിക്ക് 'ഇതിഹാസത്തിന്റെ' കടാക്ഷം; പിറന്നാൾ ആശംസയ്ക്ക് ഇൻസ്റ്റഗ്രാമിൽ നേരിട്ടെത്തി നന്ദി പറഞ്ഞ് സാക്ഷാൽ ലയണൽ മെസി!

Football
  •  3 days ago
No Image

ലോകത്തിലെ ആദ്യ എഐ പാർക്കും ഫാൽക്കൺ മാർക്കറ്റും ദുബൈയിൽ; വൻ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ

uae
  •  3 days ago
No Image

പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധ; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരേ പരാതി 

Kerala
  •  3 days ago
No Image

ആറ് ലോകകപ്പുകളുടെ ചരിത്രം, പ്രായമേറിയ താരം; റെക്കോർഡുകൾ കുറിച്ചുകൊണ്ട് ഒച്ചോവയുടെ പടിയിറക്കം

Football
  •  3 days ago