HOME
DETAILS

കേരളത്തില്‍ ഭരണമാറ്റമോ...തുടര്‍ച്ചയോ...,; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 

  
Web Desk
April 29, 2026 | 4:11 AM

kerala assembly election exit polls 2026 predictions ldf udf bjp

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടെങ്കിലും, പശ്ചിമ ബംഗാള്‍ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നാണ് പൂര്‍ത്തിയാകുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലം വന്നപ്പോള്‍ ആക്‌സിസ് മൈ ഇന്ത്യ അടക്കമുള്ള ഏജന്‍സികള്‍ എല്‍.ഡി.എഫിനൊപ്പമായിരുന്നു. ആകെ 140 സീറ്റുകളില്‍ എല്‍.ഡി.എഫ് 104 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം.  കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് 20 മുതല്‍ 36 വരെ സീറ്റുകള്‍ മാത്രമേ നേടൂ എന്നും പ്രവചിച്ചു. ഫലം പുറത്തുവന്നപ്പോള്‍ 99 സീറ്റുമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി. 

ഇത്തവണയും അതേ ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് ക്യാംപ്. മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഭരണം തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്.  വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ യു.ഡി.എഫില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനിറങ്ങിയത്. 85-ല്‍ പരം സീറ്റുകള്‍ നേടി അധികാരം പിടിക്കുമെന്നും ശക്തമായ ഭരണവിരുദ്ധ തരംഗമുണ്ടായെങ്കില്‍ സീറ്റ് നില 90 കടക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെടുന്നു. 

ഒന്നിലധികം സീറ്റുകള്‍ നേടി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ബി.ജെ.പി. കുറഞ്ഞത് മൂന്ന് സീറ്റിലെങ്കിലും വിജയിക്കുമെന്ന് ബിജെപിയും അവകാശവാദമുന്നയിക്കുന്നു. 

ഏപ്രില്‍ ഒമ്പതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പില്‍ 78 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തെക്കാള്‍ ഉയര്‍ന്ന പോളിങ് ആയിരുന്നു ഇത്തവണം. മെയ് നാലിനാണ് വോട്ടെണ്ണല്‍. 

exit poll results for the kerala assembly election 2026 will be released today as voting concludes in other states. ldf, udf and bjp camps express confidence ahead of the final results counting on may 4.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  11 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  11 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  11 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  11 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  11 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  11 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  11 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  11 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  11 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  11 days ago