HOME
DETAILS

സൂര്യാതപം: സംസ്ഥാനത്ത് ഒരു മരണം കൂടി, മരിച്ചത് മലപ്പുറം കൊണ്ടോട്ടി സ്വദേശി

  
Web Desk
April 29, 2026 | 5:16 AM

heatstroke death reported in kondotty malappuram man dies after sun exposure

കൊണ്ടോട്ടി : സൂര്യാതപമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊണ്ടാട്ടി കരിപ്പൂര്‍ പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങല്‍  നെയ്യന്‍ ആലിക്കോയ ,പരേതയായ  സൈനബ ദമ്പതികളുടെ മകന്‍ സൈനുല്‍ ആബിദ്  (38) ആണ് മരിച്ചത് . ചൊവ്വാഴ്ച ഉച്ചക്ക് വാഹനമോടിച്ച് പോകുന്നതിനിടെ സൂര്യാതപമേറ്റ് കോഴിക്കാട് മെഡിക്കല്‍ കോളജ് ആശുപുതിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. പുതിയവീട്ടിലേക്ക് താമസം മാറിയിട്ട് ഒരു മാസമെ ആയിരുന്നുള്ളു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തതിനുശേഷം പുളിയം പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

ഭാര്യ : രിസ്‌വാന മക്കള്‍: ഫാത്തിമ രഹന, സിദ്‌ന (ഇരുവരും കൈതക്കോട് ബിഷാറത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ഥികള്‍ ),ഫാത്തിമ അസ്‌വ. സഹോദരങ്ങള്‍: ഖമറുദ്ദീന്‍,പരേതനായ അസൈനാര്‍,ഖമറുന്നിസ

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സൂര്യാതപമേറ്റ് വെല്‍ഡിങ് തൊഴിലാളി മരിച്ചിരുന്നു. ഇടവ വെണ്‍കുളം എച്ച്.എസ്. റോഡില്‍ സരോജ വിലാസത്തില്‍ ഷൈന്‍ (കണ്ണന്‍-40) ആണ് മരിച്ചത്. കഴിഞ്ഞ 18നാണ് ജോലിക്കിടെ സൂര്യാതപമേറ്റത്. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. 

തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

a 38 year old man from kondotty in malappuram died after suffering heatstroke while driving. he was undergoing treatment at kozhikode medical college hospital before passing away.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  4 days ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  4 days ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  4 days ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  4 days ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  4 days ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  4 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  4 days ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  4 days ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  4 days ago