HOME
DETAILS

മില്‍മ പാല്‍വില കൂടും; പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം

  
Web Desk
April 29, 2026 | 9:16 AM

milma-milk-price-hike-kerala-announcement-after-code-of-conduct

തിരുവനന്തപുരം: മില്‍മ പാലിന് വില കൂട്ടാന്‍ തീരുമാനമായി. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അന്തിമ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വര്‍ധന നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയും ആവശ്യമായുണ്ട്.

ലിറ്ററിന് നാല് രൂപ മുതല്‍ ആറ് വരെ കൂട്ടണമെന്നായിരുന്നു മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മില്‍മ സര്‍ക്കാരിനെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലില്‍ തീരുമാനം വൈകിപ്പിക്കുകയായിരുന്നു. വീണ്ടും മില്‍മ സര്‍ക്കാരിനെ സമീപിച്ചെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അപേക്ഷ സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ മില്‍മ വീണ്ടും സര്‍ക്കാരിനെ സമീപ്പിക്കുകയായിരുന്നു. ഇതിലാണ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതല്‍ ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് തീരുമാനമെടുത്തതെന്നും അത് ഉടന്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം മേഖലാ യൂനിയന്‍ ഭാരവാഹികള്‍ കഴിഞ്ഞ ആഴ്ച പട്ടം മില്‍മ ആസ്ഥാനത്ത് പ്രതിഷേധിച്ചിരുന്നു.

മില്‍മയ്ക്ക് നേരിട്ട് പാല്‍വില കൂട്ടാനുള്ള അധികാരമുണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ വിലവര്‍ധന നടപ്പാക്കാനാവൂ എന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ഇന്നത്തെ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ അനുമതിയോടെ പുതിയ സര്‍ക്കാര്‍ വരുന്നതോടെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും.

 

The Kerala Cooperative Milk Marketing Federation (Milma) is set to increase milk prices in the state. While the government has reportedly given in-principle approval for a hike of ₹4 per litre, the official announcement has been deferred to avoid violating the Model Code of Conduct currently in place.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നിപ ആശങ്കയിൽ: വെന്റിലേറ്ററിലുള്ള 43കാരന്റെ നില അതീവ ഗുരുതരം; സമ്പർക്കപ്പട്ടിക വിപുലീകരിക്കുന്നു

Kerala
  •  6 days ago
No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  6 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  6 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  6 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  6 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  6 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  6 days ago