HOME
DETAILS

ട്രംപിനെ വധിക്കാൻ ഗൂഢാലോചന? മുൻ എഫ്.ബി.ഐ മേധാവി ജെയിംസ് കോമിക്കെതിരെ കേസ്

  
Web Desk
April 29, 2026 | 4:28 PM

trump assassination threat former fbi director james comey faces legal action

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ ട്രംപ് ഭരണകൂടം കേസെടുത്തു. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു പോസ്റ്റാണ് കോമിയെ കുരുക്കിയിരിക്കുന്നത്. വിവാദമായ '86 47' എന്ന സന്ദേശമടങ്ങിയ ചിത്രമാണ് കേസിനാധാരം.

കഴിഞ്ഞ വർഷം നോർത്ത് കരോലിനയിലെ കടൽത്തീരത്ത് നിന്നും കോമി പങ്കുവെച്ച ചിത്രമാണ് വിവാദമായത്. കടൽച്ചിപ്പുകൾ കൊണ്ട് '86 47' എന്ന് എഴുതിയ രൂപമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അമേരിക്കൻ സംസാരഭാഷയിൽ '86' എന്നത് ഒരാളെ പുറത്താക്കുകയോ അല്ലെങ്കിൽ ഒരാളെ വകവരുത്തുകയോ (Eliminate) ചെയ്യുക എന്നതിന്റെ സൂചനയായാണ് കരുതപ്പെടുന്നത്. ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായതിനാൽ, '47-ാമനെ ഇല്ലാതാക്കുക' എന്ന കൊലവിളിയാണ് കോമി ഇതിലൂടെ നടത്തിയതെന്നാണ് ഭരണകൂടത്തിന്റെ വാദം.

പ്രതികരണവുമായി ജെയിംസ് കോമി

താൻ നിരപരാധിയാണെന്നും അക്കങ്ങളുടെ ഗൂഢാർത്ഥം അറിയില്ലായിരുന്നുവെന്നുമാണ് കോമിയുടെ വിശദീകരണം. "ഞാൻ നിരപരാധിയാണ്, എനിക്ക് ഭയമില്ല. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നു. ഇതൊരു രാഷ്ട്രീയ സന്ദേശമാണെന്ന് കരുതിയാണ് ചിത്രം പങ്കുവെച്ചത്. അക്രമത്തെ പ്രോത്സാഹിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല." എന്നും ജെയിംസ് കോമി വ്യക്തമാക്കി

എഫ്.ബി.ഐ ഡയറക്ടർ പദവിയിലിരുന്ന ഒരാൾക്ക് ഇത്തരം സന്ദേശങ്ങളുടെ പ്രത്യാഘാതം നന്നായി അറിയാമെന്ന് നിലവിലെ എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ പ്രതികരിച്ചു. കുറ്റം തെളിയിക്കപ്പെട്ടാൽ ഓരോ വകുപ്പിലും പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസ് നിലനിൽക്കില്ലെന്നും ഇത് വ്യക്തമായ രാഷ്ട്രീയ വൈരാഗ്യമാണെന്നുമാണ് നിയമവിദഗ്ധരുടെ പക്ഷം. അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് പലരും നിരീക്ഷിക്കുന്നു. മുൻപ് കോമിക്കെതിരെ നൽകിയ മറ്റൊരു കേസ് കോടതി തള്ളിയിരുന്നു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത് റഷ്യൻ ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ചതിനെത്തുടർന്നാണ് കോമിയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കോമിയുടെ മകൾ മോറിൻ കോമിയെ ഫെഡറൽ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് നീക്കിയതും വലിയ വിവാദമായിരുന്നു. അച്ഛനോടുള്ള രാഷ്ട്രീയ പകപോക്കലാണ് തന്റെ പുറത്താക്കലിന് പിന്നിലെന്ന മോറിന്റെ വാദത്തിൽ നിയമപോരാട്ടം തുടരാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

 

the trump administration has filed a case against former fbi director james comey for allegedly posting a death threat on instagram. the controversy centers on a photo of seashells forming the numbers '86 47'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെപ്റ്റിക് ടാങ്ക് ക്ലീനാക്കുന്നതിനിടെ യുവാവ് അപകടത്തില്‍പ്പെട്ടു; രക്ഷിക്കാന്‍ ചാടിയിറങ്ങി സുഹൃത്തുക്കള്‍; വിഷവാതകം ശ്വസിച്ച് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

National
  •  8 hours ago
No Image

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

Kerala
  •  9 hours ago
No Image

ബംഗളൂരു സ്ഫോടനക്കേസ്: വിചാരണക്കോടതി മാറ്റി, വിധി വീണ്ടും വൈകും

Kerala
  •  9 hours ago
No Image

ഇഡിയെ ആക്രമിച്ച കേസ്: ജാമ്യവിവാദത്തില്‍ പ്രോസിക്യൂട്ടര്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്‍

Kerala
  •  10 hours ago
No Image

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ഉപാധ്യക്ഷ സ്ഥാനം രാജിവച്ച് ചമ്പത് റായ്

Kerala
  •  10 hours ago
No Image

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

National
  •  10 hours ago
No Image

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ അവാർഡിന് ഫിറോസ് ഖാൻ ആലത്തൂർ അർഹനായി

International
  •  10 hours ago
No Image

കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു

Kerala
  •  10 hours ago
No Image

കോഴിക്കോട് മേൽപ്പാലത്തിലെ അപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Kerala
  •  11 hours ago
No Image

സ്നേഹത്തിൻ്റെ കടുപ്പവും നന്മയുടെ മധുരവുമുള്ള "കാഞ്ഞിരപ്പള്ളിയുടെ ചായ മക്കാനി" ശനിയും ഞായറും

Kerala
  •  11 hours ago