HOME
DETAILS

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി: അധ്യാപകൻ അറസ്റ്റിൽ

  
Web Desk
April 30, 2026 | 1:36 PM

Teacher arrested for sexually assaulting minor threatened to circulate edited photos

കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ താൽക്കാലിക അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി മരുത്തോങ്കര സ്വദേശി മുപ്പറ്റ കുഴിയിൽ വീട്ടിൽ എം. ഫൈസലിനെയാണ് (34) തൊണ്ടർനാട് പൊലിസ് അറസ്റ്റ് ചെയ്തത്.

ഈ വർഷം ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ താൽക്കാലിക അധ്യാപകനായിരുന്ന ഫൈസൽ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കുട്ടിയുടെ ഫോട്ടോകൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭയന്നുപോയ പെൺകുട്ടി വിവരങ്ങൾ ആദ്യം രഹസ്യമാക്കി വെച്ചെങ്കിലും, പിന്നീട് അധ്യാപകന്റെ ഭീഷണി തുടർന്നതോടെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊണ്ടർനാട് പൊലിസ് ഉടൻ തന്നെ നടപടിയെടുത്തു. ലൈംഗികാതിക്രമം, ഐടി ആക്ട് പ്രകാരമുള്ള ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് അറിയിച്ചു.

 

A temporary teacher, identified as M. Faisal (34) from Kuttiady, was arrested by the Thondernad police for sexually assaulting a minor girl. According to the complaint, the incident occurred in April 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ വിജയന് ഇ.ഡി ഇന്ന് വീണ്ടും സമൻസ് അയക്കും; ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  5 days ago
No Image

2026-ലെ യുഎൻ ക്രൈം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യുഎഇ ഒരുങ്ങുന്നു

uae
  •  5 days ago
No Image

പാറശ്ശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരുക്ക്; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Kerala
  •  5 days ago
No Image

മെക്‌സിക്കന്‍ വേവ്

Football
  •  5 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  5 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  5 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  5 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  5 days ago