HOME
DETAILS

ഇറാനിൽ ഇന്റർനെറ്റ് വിലക്ക് ലംഘിച്ച് 'നിഗൂഢ ശൃംഖല'; സ്റ്റാർലിങ്ക് ഉപകരണങ്ങൾ രഹസ്യമായി എത്തിക്കുന്നതായി റിപ്പോർട്ട്

  
Web Desk
May 03, 2026 | 4:32 PM

secret network bypasses irans internet ban starlink terminals

തെഹ്റാൻ: കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഇറാനിൽ അധികാരികളുടെ കണ്ണുവെട്ടിച്ച് ആഗോള ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കാൻ സജീവമായി 'നിഗൂഢ ശൃംഖല'. ഉപരോധങ്ങളും നിയമനടപടികളും അവഗണിച്ച് സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനമായ സ്റ്റാർലിങ്ക് ടെർമിനലുകൾ രാജ്യത്തേക്ക് വൻതോതിൽ കടത്തുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ജനുവരിയിൽ രാജ്യവ്യാപകമായി നടന്ന ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്നാണ് ഇറാൻ ഭരണകൂടം ഇന്റർനെറ്റ് സേവനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ഫെബ്രുവരിയിൽ ഇസ്റാഈലും യുഎസും നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് നിരോധനം കൂടുതൽ കർശനമാക്കിയത്. നിലവിൽ ഇറാനിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വലിയ നിയമക്കുരുക്കുകൾക്ക് കാരണമാകുന്നുണ്ട്.

സർക്കാർ നിയന്ത്രണങ്ങൾ മറികടക്കാൻ സ്റ്റാർലിങ്ക് ഉപകരണങ്ങളാണ് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. വിദേശത്തുള്ള ഇറാനികളും സന്നദ്ധ സംഘടനകളും ചേർന്ന് സ്റ്റാർലിങ്ക് ടെർമിനലുകൾ വാങ്ങി രഹസ്യമായി രാജ്യത്തെത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടെലിഗ്രാം ചാനലുകൾ വഴി മാത്രം കഴിഞ്ഞ രണ്ടര വർഷത്തിനിടെ അയ്യായിരത്തോളം ഉപകരണങ്ങൾ വിറ്റഴിക്കപ്പെട്ടതായാണ് വിവരം. ഒരു സ്റ്റാർലിങ്ക് ടെർമിനൽ ഉപയോഗിച്ച് ഒരേസമയം നിരവധി പേർക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ സാധിക്കുമെന്ന് ഈ ശൃംഖലയുമായി ബന്ധപ്പെട്ടവർ ബിബിസിയോട് വെളിപ്പെടുത്തി.

2025-ൽ സ്റ്റാർലിങ്ക് ഉപകരണങ്ങളുടെ വിൽപനയും ഉപയോഗവും ഇറാൻ നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ഭരണകൂടം നൽകുന്നത്. രണ്ടു വർഷം വരെ തടവ് വരെ ലഭിക്കാവുന്ന കുറ്റമാണിത്.

വൻതോതിലുള്ള ഇറക്കുമതിയും ഇറാനിൽ സജീവമാണ്. പത്തിലധികം യൂണിറ്റുകൾ എത്തിക്കുന്നവർക്ക് 10 വർഷം തടവ് വരെ ശിക്ഷ ലഭിക്കും.

ഏപ്രിലിൽ രണ്ട് വിദേശ പൗരന്മാരടക്കം നാല് പേരെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഡിജിറ്റൽ അവകാശ സംഘടനകളുടെ കണക്കനുസരിച്ച് ഇതുവരെ നൂറോളം പേർ സ്റ്റാർലിങ്ക് കൈവശം വെച്ചതിന് പിടിയിലായിട്ടുണ്ട്. എന്നാൽ, നിലവിൽ 50,000-ത്തിലധികം സ്റ്റാർലിങ്ക് ഉപകരണങ്ങൾ ഇറാനിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനയായ 'വിറ്റ്നസ്' വ്യക്തമാക്കുന്നത്.

"രാജ്യത്ത് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തെ അറിയിക്കാൻ ജനങ്ങൾക്ക് ഇന്റർനെറ്റ് അത്യാവശ്യമാണ്. അതുകൊണ്ടാണ് ജീവൻ പണയപ്പെടുത്തിയും ഈ ഉപകരണങ്ങൾ ഞങ്ങൾ എത്തിക്കുന്നത്," എന്ന് വിതരണ ശൃംഖലയിലെ ഒരംഗം പ്രതികരിച്ചു.

 

amidst a nationwide internet blackout following major protests and regional conflict, a secret network is reportedly smuggling thousands of starlink terminals into iran. despite new 2025 laws threatening users with up to ten years in prison or even espionage charges, an estimated 50,000 devices are now active, providing a vital link to the outside world.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  8 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  8 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  8 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  8 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  8 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  8 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  8 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  8 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  8 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  8 days ago