HOME
DETAILS

ബിഗ് സ്‌ക്രീന്‍ നായകനില്‍ നിന്ന് നേരെ നാടിന്റെ നായകനിലേക്ക്; എം.ജി.ആറിന് ശേഷം തമിഴകത്ത് വിജയ് കുറിക്കുന്ന ചരിത്രം

  
Web Desk
May 04, 2026 | 10:37 AM

vijay tvk historic rise tamil nadu election mgr comparison

ചെന്നൈ: ബിഗ് സ്‌ക്രീന്‍ നായകനില്‍ നിന്ന് നേരെ നാടിന്റെ നായകനിലേക്ക്. എം.ജി.ആറിന് ശേഷം തമിഴകത്ത് ഈ ചരിത്രം കുറിക്കുന്ന നേതാവ് എന്ന ഖ്യാതി കൂടി സ്വന്തമാക്കിയാണ് തമിഴ് സിനിമയിലെ സൂപ്പര്‍താരം ജോസഫ് വിജയ് ചന്ദ്രശേഖര്‍ (വിജയ്) തന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വെന്നിക്കൊടി നാട്ടുന്നത്. 1977-ല്‍ എം.ജി. രാമചന്ദ്രന് (എം.ജി.ആര്‍) ശേഷം ഇതാദ്യമായാണ് ഒരു സിനിമ താരം സ്വന്തം പാര്‍ട്ടി രൂപീകരിച്ച് തമിഴ് മണ്ണില്‍ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത്.

1972-ല്‍ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെ രൂപീകരിച്ച എം.ജി.ആര്‍, 1977-ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മുഖ്യമന്ത്രിയായി. സിനിമയില്‍ നിന്ന് നേരിട്ട് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശമായിരുന്നു അത്. അതിന് ശേഷം തമിഴ്നാട്ടില്‍ ശിവാജി ഗണേശന്‍ മുതല്‍ വിജയകാന്തും കമല്‍ ഹാസനും വരെ സ്വന്തം പാര്‍ട്ടികളുമായി രംഗത്തെത്തിയിരുന്നു എന്നാല്‍ എം.ജി.ആറിനെപ്പോലെ ഒരു 'ക്ലീന്‍ സ്വീപ്പ്' നടത്താനോ മുഖ്യമന്ത്രി കസേരയിലെത്താനോ ആര്‍ക്കും സാധിച്ചില്ല. വിജയ് ഇപ്പോള്‍ അതാണ് സാധ്യാമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിന് തൊട്ടടുത്തെത്തി നില്‍ക്കുകയാണ് നിലവില്‍ വിജയ് ഇപ്പോള്‍. 

തമിഴ്നാട് രാഷ്ട്രീയത്തിലെ വന്‍മരങ്ങളായ ഡി.എം.കെ , എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികളെ ഞെട്ടിച്ചു കൊണ്ടാണ് വിജയ്യുടെ തമിഴക വെട്രി കഴകം മുന്നേറ്റം നടത്തിയത്. വിജയ് ഒറ്റക്ക് ഭരണത്തിലെത്തുമോ അതോ മറ്റ് കക്ഷികളുടെ പിന്തുണ തേടുമോ എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവില്‍ 109-110 എന്നിങ്ങനെയാണ് ചി.വി.കെ മുന്നേറ്റം. 

സിനിമയിലെ ജനപ്രീതി മാത്രമല്ല താഴെത്തട്ടിലുള്ള കൃത്യമായ സംഘടന പ്രവര്‍ത്തനവും കൂടിയാണ് വിജയ്യെ തുണച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ദ്രാവിഡ രാഷ്ട്രീയത്തിന്റെ പരമ്പരാഗത രീതികളില്‍ നിന്ന് മാറി, അഴിമതിയില്ലാത്ത ഭരണവും സാമൂഹിക നീതിയും ഉറപ്പുനല്‍കുന്ന വിജയ്യുടെ നിലപാടുകള്‍ പുതുതലമുറ വോട്ടര്‍മാരെ ആകര്‍ഷിച്ചു എന്നും അവര്‍ വ്യക്തമാക്കുന്നു. താന്‍ ഉറപ്പു നല്‍കിയ ആദര്‍ശം നിലനിര്‍ത്തി തുടരുമോ അതോ എന്‍.ഡി.എയുടെ അധികാരത്തിലേക്കുള്ള വഴി തുറക്കാന്‍ വിജയ് കാരണക്കാരനാവുമോ എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ഉര്‌റുനോക്കുന്നത്.

actor vijay leads tvk to historic surge in tamil nadu elections drawing comparisons with mgr as he nears majority mark and challenges dmk and aiadmk dominance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  8 hours ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  8 hours ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  8 hours ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  10 hours ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  11 hours ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  11 hours ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  11 hours ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  12 hours ago
No Image

കുണ്ടന്നൂരില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്, സംഭവം പൊലിസില്‍ അറിയിച്ചത് യുവതിയുടെ സുഹൃത്ത്, അമ്മ അറസ്റ്റില്‍

Kerala
  •  12 hours ago
No Image

തൃശൂരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

Kerala
  •  12 hours ago