HOME
DETAILS
MAL
വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍
June 15, 2026 | 5:25 PM
കല്‍പ്പറ്റ: വയനാട് വൈപ്പടിയില്‍ 85കാരി കൊല്ലപ്പെട്ട സംഭവത്തില്‍ 17കാരന്‍ പിടിയില്‍. പണം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. മേയ് 24നാണ് വൈപ്പടി സ്വദേശിനി ഫാത്തിമ കൊല്ലപ്പെട്ടത്.
വയോധികയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളിചുറ്റി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 22 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാവുന്നത്. പ്രതിയെ ജുവനൈല്‍ ജസ്റ്റിന് ബോര്‍ഡില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."