HOME
DETAILS

നെഞ്ചിൽ തുണീഷ്യ, നെറ്റിയിൽ സ്വീഡൻ! ഗോൾ നേടിയിട്ടും ഗാലറിയോട് കൈകൂപ്പി മാപ്പുചോദിച്ച് യാസിൻ അയാരി

  
Web Desk
June 15, 2026 | 5:15 PM

Why Yasin Ayari didnt celebrate World Cup goal against Tunisia

സ്വീഡന്റെ മണ്ണിൽ ജനിച്ചുവളർന്ന 22കാരനായ യാസിൻ അയാരി, ലോകകപ്പ് വേദിയിൽ സ്വീഡിഷ് ജേഴ്‌സിയണിഞ്ഞ് തുണീഷ്യയുടെ നെഞ്ചിലേക്ക് ആദ്യ ഗോൾ തൊടുക്കുമ്പോൾ ഗാലറി ആർത്തുവിളിക്കുകയായിരുന്നു. എന്നാൽ, ആവേശം വാനോളമുയർന്ന ആ നിമിഷത്തിൽ അയാരി മാത്രം ശാന്തനായിരുന്നു. കൈകൾ കൂപ്പി, തലതാഴ്ത്തി അവൻ തുണീഷ്യൻ ഫുട്‌ബോൾ പ്രേമികളോട് മാപ്പുചോദിച്ചു. മൈതാനത്തെ ആ വികാരനിർഭരമായ നിമിഷം ലോകമെമ്പടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ നെഞ്ചിൽ തൊട്ടു. തന്റെ വേരുകളോടുള്ള, സ്വന്തം പാരമ്പര്യത്തോടുള്ള ആദരവായിരുന്നു അയാരിയുടെ ആ നിശബ്ദത.

വേരുകൾ തുണീഷ്യയിൽ, ജീവിതം സ്വീഡനിൽ

സ്വീഡനിലെ സോൽനയിലാണ് യാസിൻ ജനിച്ചതെങ്കിലും, അവന്റെ രക്തത്തിൽ തുണീഷ്യയുണ്ടായിരുന്നു. അച്ഛൻ അസൂസ് അയാരി ഒരു തുണീഷ്യക്കാരനാണ്. സ്വീഡന്റെ യൂത്ത് ടീമുകളിലൂടെ വളർന്നുവന്ന യാസിന്, 2022 ലോകകപ്പിന് തൊട്ടുമുമ്പ് തുണീഷ്യൻ ദേശീയ ടീമിന് വേണ്ടി കളിക്കാൻ വലിയ അവസരം ലഭിച്ചിരുന്നു. എന്നാൽ, താൻ ജനിച്ചുവളർന്ന രാജ്യത്തോടുള്ള കടപ്പാട് ഓർത്ത് അവൻ ആ ഓഫർ സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.

മകന്റെ ഈ തീരുമാനത്തെക്കുറിച്ച് അച്ഛൻ അസൂസ് അയാരി സ്വീഡിഷ് പത്രമായ അഫ്‌തോൺബ്ലാഡറ്റിനോട് പറഞ്ഞത് ഇങ്ങനെയാണ്: 'അവൻ സ്വീഡന് വേണ്ടി കളിക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിച്ചത്. തന്നെ ഇത്രയും കാലം പോറ്റി വളർത്തിയ, എല്ലാ നിലയിലും കൂടെനിന്ന ഒരു രാജ്യത്തിന് അവൻ തിരിച്ചുനൽകുന്ന കടപ്പാടായിരിക്കണം അവന്റെ കളി.'

കടുത്ത മത്സരത്തിനിടയിലും തുണീഷ്യൻ കോച്ച് സാബ്രി ലമൂഷിയും യാസിനെ പിന്തുണയ്ക്കാൻ മറന്നില്ല. 'എനിക്ക് അവനെയും അവന്റെ സഹോദരനെയും നന്നായി അറിയാം. അവൻ എടുത്ത തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അവൻ മികച്ചൊരു കളിക്കാരനാണ്. ഈ മത്സരത്തിന് ശേഷം അവന് എല്ലാവിധ ആശംസകളും നേരുന്നു,' എന്നായിരുന്നു മത്സരത്തിന് തലേന്ന് കോച്ചിന്റെ വാക്കുകൾ.

ഒടുവിൽ അണപൊട്ടിയാഴുകിയ സ്വീഡിഷ് വീര്യം!

മത്സരത്തിന്റെ ആദ്യ ഗോളിന് ശേഷം വികാരങ്ങൾ അടക്കിപ്പിടിച്ച അയാരിയെ അല്ല കളിയുടെ അവസാന സെക്കൻഡുകളിൽ ആരാധകർ കണ്ടത്. ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഒരു ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് തുണീഷ്യൻ വലയുടെ ഇടത് കോണിലേക്ക് തുളച്ചുകയറിയപ്പോൾ അയാരിക്ക് പിന്നെ സ്വയം നിയന്ത്രിക്കാനായില്ല.

ആദ്യ ഗോൾ: പാരമ്പര്യത്തോടുള്ള ആദരവ് (കൈകൂപ്പി മാപ്പ് അപേക്ഷിച്ചു)
രണ്ടാം ഗോൾ: സ്വീഡിഷ് ആരാധകർക്ക് മുന്നിലേക്ക് കാൽമുട്ടിൽ തെന്നിനീങ്ങി, കാതിൽ കൈചേർത്ത് വച്ചുള്ള അത്യുഗ്രൻ ആഘോഷം!

യാസിൻ അയാരിയുടെ ഇരട്ട ഗോളുകൾക്ക് പുറമെ അലക്‌സാണ്ടർ ഇസാക്ക്, വിക്ടർ ഗ്യോക്കറസ്, പകരക്കാരനായി വന്ന് വെറും 16 സെക്കൻഡിനുള്ളിൽ വലകുലുക്കിയ മാത്തിയാസ് വാൻബെർഗ് എന്നിവരും സ്‌കോർ ചെയ്തതോടെ സ്വീഡൻ 5-1 ന് തുണീഷ്യയെ തകർത്തെറിഞ്ഞു. ഈ വമ്പൻ ജയത്തോടെ ഗ്രൂപ്പ് എഫിൽ ഒന്നാം സ്ഥാനത്തെത്തി സ്വീഡൻ തങ്ങളുടെ ലോകകപ്പ് കുതിപ്പ് ഗംഭീരമാക്കിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌പൈഡർമാൻ അവതരിച്ചു! സ്‌പെയിനിനെ വിറപ്പിച്ച വോസിൻഹ എന്ന 40കാരൻ !

Football
  •  3 hours ago
No Image

വെറുതെയല്ല കേപ് വെർദെ, സ്പാനിഷ് പടയെ പിടിച്ചുകെട്ടി; ലോകകപ്പിൽ അദ്ഭുത സമനില !

Football
  •  3 hours ago
No Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിലെ ക്രമക്കേട്; അന്വേഷണത്തില്‍ അലംഭാവമില്ലെന്ന് രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ 

National
  •  3 hours ago
No Image

കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി 

Kuwait
  •  4 hours ago
No Image

ആര്‍എസ്എസിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല; സംഘടന പ്രവര്‍ത്തിക്കുന്നത് രഹസ്യമായല്ലെന്നും മോഹന്‍ ഭാഗവത്

National
  •  4 hours ago
No Image

സമാധാന കരാർ: യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു, ഔദ്യോഗിക ഒപ്പുവെക്കൽ വെള്ളിയാഴ്ച

International
  •  4 hours ago
No Image

യുഎഇയിൽ നാളെ ഹിജ്റ പുതുവർഷം; ഔദ്യോഗിക പ്രഖ്യാപനവുമായി ഫത്‌വ കൗൺസിൽ

uae
  •  4 hours ago
No Image

വയനാട്ടില്‍ 85കാരി കൊല്ലപ്പെട്ട സംഭവം; 17 വയസുകാരന്‍ പിടിയില്‍ 

Kerala
  •  4 hours ago
No Image

കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു

Kerala
  •  5 hours ago
No Image

"ഞങ്ങളും സ്ത്രീകളല്ലേ സർക്കാരേ, കയറു പിരിക്കാനും കൃഷിപ്പണിക്കും പോകാൻ ഞങ്ങൾക്ക് ബോട്ടേ ഉള്ളൂ"- പ്രിയദർശിനി പദ്ധതി സർക്കാർ ബോട്ടുകളിലും വേണമെന്ന് ആവശ്യം

Kerala
  •  5 hours ago

No Image

വമ്പൻമാരുടെ കോടികളുടെ സ്കൗട്ടിംഗിനെ തോൽപ്പിച്ച ലിങ്ക്ഡ്ഇൻ തന്ത്രം; വെറും അഞ്ച് ലക്ഷം ജനങ്ങളുള്ള കേപ് വെർദെയുടെ അത്ഭുത കുതിപ്പിൽ സ്പെയിൻ വീഴുമോ?

Football
  •  6 hours ago
No Image

ആർ.എസ്.എസിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചോദ്യം ചെയ്ത് പ്രിയങ്ക് ഖാർഗെ; വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണമെന്ന്   മോഹന്‍ ഭാഗവതിന് കത്തയച്ചു

National
  •  7 hours ago
No Image

സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസുവരെ വിപുലീകരിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍ 

National
  •  7 hours ago
No Image

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ജിദ്ദ മുനിസിപ്പാലിറ്റി; ദഹ്ബാനില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി

Saudi-arabia
  •  7 hours ago