HOME
DETAILS
MAL
കുവൈത്തിൽ മുഹറം മാസപ്പിറവി സ്ഥിരീകരിച്ചു; നാളെ ഹിജ്റി പുതുവർഷം, ഒരു ദിവസത്തെ അവധി
June 15, 2026 | 6:04 PM
കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച വൈകീട്ട് മുഹറം മാസപ്പിറവി ദൃശ്യമായതോടെ 1448-ാം ഹിജ്റി വർഷത്തിന് നാളെ (ചൊവ്വാഴ്ച) തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.
ബുധനാഴ്ച മുതൽ രാജ്യത്ത് സാധാരണ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കും.
മുഹറം ഒന്നാം തീയതി ചൊവ്വാഴ്ചയായാൽ ഒരു ദിവസവും, ബുധനാഴ്ചയായാൽ മൂന്ന് ദിവസവും അവധി നൽകുമെന്ന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ മാസപ്പിറവി തിങ്കളാഴ്ച തന്നെ സ്ഥിരീകരിച്ചതോടെ ഹിജ്റി പുതുവത്സര അവധി ഒരു ദിവസമായി ചുരുങ്ങി.
ഇതോടെ രാജ്യത്ത് പുതിയ ഹിജ്റി വർഷം പ്രാർത്ഥനകളും ആത്മീയ ചിന്തകളും കൊണ്ട് വരവേൽക്കപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."