HOME
DETAILS

തോൽവിക്ക് 'കാരണഭൂത'നോ; എന്താവും പിണറായിയുടെ രാഷ്ട്രീയഭാവി

  
സുരേഷ് മമ്പള്ളി
May 06, 2026 | 2:10 AM

what will be pinarayi vijayans political future

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സമാനതകളില്ലാത്ത തോൽവി, മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയഭാവിയിലേക്കുള്ള ചോദ്യമുന കൂടിയാണ്. 10 വർഷം കേരളത്തെ കരുതലോടെ നയിച്ചതോ പ്രതിസന്ധികളിൽ നാടിനെ ചേർത്തുപിടിച്ചുവെന്നതോ കനത്ത തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചുകടക്കാനുള്ള കാരണമല്ലെന്ന് സി.പി.എം അണികളിൽ വലിയൊരുവിഭാഗവും നേതൃത്വത്തിലെ ചിലരും ഒളിഞ്ഞും തെളിഞ്ഞും പറയുന്നു. 1977നു ശേഷമുള്ള കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിൽ സമാനതകളില്ലാത്ത തോൽവിയാണ് ഈ തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി.പി.എമ്മിന് സമ്മാനിച്ചത്. മത്സരിച്ച 75 സീറ്റുകളിൽ 25 ഇടത്ത് മാത്രമാണ് സി.പി.എം കഷ്ടിച്ചു കടന്നുകൂടിയത്. 50 സിറ്റിങ് സീറ്റുകളിൽ പാർട്ടി തകർന്നടിഞ്ഞു. പിണറായി വിജയനെ മാത്രം മുന്നിൽനിർത്തിയായിരുന്നു എൽ.ഡി.എഫ് പ്രചാരണം. 

കണ്ണുപതിയുന്നിടത്തൊക്കെ പിണറായിയുടെ ഭീമൻ ഹോർഡിങ്ങുകൾ. സി.പി.എമ്മിന്റെ സമൂഹമാധ്യമ ഹാൻഡിലുകളിൽ നിലയ്ക്കാത്ത പിണറായി വാഴ്ത്തുകൾ. മന്ത്രിമാരോ ഘടകകക്ഷി നേതാക്കളോ ചിത്രത്തിലില്ലാതെ നാടിളക്കിയ പ്രചാരണം. എന്നിട്ടും പാർട്ടിയും മുന്നണിയും എട്ടുനിലയിൽ പൊട്ടി. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ പിണറായി വിജയനും എം.വി ഗോവിന്ദനുമെതിരേ അതിരൂക്ഷ വിമർശനങ്ങളുയർന്നു. അണികളാൽ ചോദ്യംചെയ്യപ്പെടുകയെന്നത് പിണറായിയെപ്പോലൊരു നേതാവിന് അപരിചിതമാണ്. പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോഴും നേതൃത്വത്തിൽനിന്നു പോലും പരസ്യ വിമർശനങ്ങൾ പിണറായി നേരിട്ടിട്ടില്ല. പാർട്ടിയിലെ ചോദ്യംചെയ്യപ്പെടാത്ത നേതാവ് എന്ന വിശേഷണമാണ് ഈ തെരഞ്ഞെടുപ്പുകാലം പിണറായി വിജയനിൽനിന്ന് അടർത്തിമാറ്റിയത്. 
കണ്ണൂരിലെ മുതിർന്ന നേതാവ് ഇന്നലെ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിലും പിണറായി ഉൾപ്പെടെയുള്ള നേതൃത്വത്തിനെതിരേയുള്ള 'കുത്ത്' ഉണ്ടായിരുന്നു. ഇതുവരെ ഭയന്നും മടിച്ചും  നിന്ന പലരും പലതും തുറന്നടിക്കാനും ഇനി മടിക്കില്ല. മുഖ്യമന്ത്രിയെന്ന നിലയ്ക്കു ലഭിച്ച ഇളവുകളാണ് 81ാം വയസിലും പിണറായിയെ പാർട്ടിക്കു മുകളിൽ പ്രതിഷ്ഠിച്ചത്. ഭരണം നഷ്ടമായതോടെ ആ ഇളവുകളും റദ്ദാകാനിടയുണ്ട്.

പ്രതിപക്ഷത്തെ നയിക്കുമോ ?

പുതിയ സഭയിൽ പിണറായി വിജയൻ എൽ.ഡി.എഫിനെ നയിക്കുമോ എന്നതാണ് രാഷ്ട്രീയകേരളത്തിന്റെ ചോദ്യം. തെരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ കണ്ണൂരിൽനിന്ന് ഇന്നലെ തിരുവനന്തപുരത്തേക്കു തിരിച്ച മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ആവർത്തിച്ചു ചോദിച്ചിട്ടും ഒരക്ഷരം മിണ്ടാൻ അദ്ദേഹം തയാറായില്ല. സഭയിൽ സാദാ എം.എൽ.എ ആയിരിക്കാൻ സാധ്യതയില്ലെന്നാണ് പിണറായിയോട് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ പ്രതിപക്ഷനേതാവിന്റെ റോളിൽ അടുത്ത അഞ്ചുവർഷം നമുക്ക് പിണറായിയെ കാണാം. 
നിയമസഭയിൽ പിണറായിയെ നേരിടാൻ ഇനി ജി. സുധാകരനും വി. കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും ഭരണനിരയിലുണ്ടാകും. 
സ്പീക്കർ പദവിയിലേക്ക് കെ.കെ രമയുടെ പേരും യു.ഡി.എഫിൽ ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ കാലത്തിന്റെ കാവ്യനീതി പിണറായി വിജയനും ബാധകമാകുന്നതിന് രാഷ്ട്രീയകേരളം സാക്ഷിയാകും. ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ്പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  6 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  6 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  6 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  6 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  6 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  6 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  6 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  6 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  6 days ago