HOME
DETAILS

വിജയ്ക്ക് 'കൈ' കൊടുക്കും; തമിഴ്‌നാട്ടില്‍ ടി.വി.കെയുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്; എന്‍.ഡി.എ-എ.ഐ.എ.ഡി.എം.കെ സഖ്യത്തിലുണ്ടാവരുതെന്ന് വ്യവസ്ഥ, വഞ്ചിച്ചെന്ന വിമര്‍ശനവുമായി ഡി.എം.കെ

  
Web Desk
May 06, 2026 | 4:22 AM

congress backs vijays tvk in tamil nadu major political shift likely

ന്യൂഡല്‍ഹി: തമിഴകത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റി മറിക്കുന്ന നീക്കങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.  സംസ്ഥാനം ഇന്നോളം കണ്ട പരമ്പരാഗത ശൈലികളെ മാറ്റിനിര്‍ത്തിയുള്ള സമവാക്യങ്ങള്‍ രൂപപ്പെടുകയാണ്. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. അതേസമയം,  എന്‍.ഡി.എയുമായോ അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായോ സഖ്യമുണ്ടാക്കരുതെന്ന വ്യവസ്ഥ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിട്ടുണ്ട്.


'അതെ, സര്‍ക്കാര്‍ രൂപീകരണത്തില്‍ ടിവികെയെ പിന്തുണയ്ക്കാന്‍ രാഷ്ട്രീയ കാര്യ സമിതി ടിഎന്‍സിസിയെ അധികാരപ്പെടുത്തിയിട്ടുണ്ട്.'

തീരുമാനം സ്ഥിരീകരിച്ച് കോണ്‍ഗ്രസ് എംപി ശശികാന്ത് സെന്തില്‍ പ്രതികരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. ടി.വി.കെയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. രാത്രി വൈകി നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയുടെ വെര്‍ച്വല്‍ യോഗത്തിലാണ് ടി.വി.കെയുടെ സര്‍ക്കാര്‍ രൂപീകരണത്തെ പിന്തുണയ്ക്കാന്‍ തമിഴ്നാട് യൂണിറ്റിനെ അധികാരപ്പെടുത്തിയത്.

 പിന്തുണ നല്‍കുന്ന കത്ത് കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറുമെന്നാണ് സൂചന. ഇടതു പാര്‍ട്ടികളുടെ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇടതു നേതാക്കളോട് സംസാരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെ, മന്ത്രിസഭാ രൂപീകരണം ആവശ്യപ്പെട്ട് ടി.വി.കെ നല്‍കിയ കത്തില്‍ ഗവര്‍ണര്‍ ഇന്ന് തീരുമാനമെടുത്തേക്കും.


ടിവികെയെ പിന്തുണക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ തന്നെ അനുകൂല നിലപാടാണ് എടുത്തിരുന്നത്. എന്നാല്‍ ഡല്‍ഹി നേതാക്കള്‍ക്ക് പകരം തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി ഈ തീരുമാനം എടുക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് ഖാര്‍ഗെയെന്ന് വൃത്തങ്ങള്‍ പറഞ്ഞു.  വിജയ് സര്‍ക്കാരില്‍ രണ്ട് മന്ത്രി സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാക്കളായ ഗിരീഷ് ചോദങ്കറും പ്രവീണ്‍ ചക്രവര്‍ത്തിയും ടിവികെ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

അതിനിടെ, കോണ്‍ഗ്രസ് വഞ്ചിച്ചുവെന്ന വിമര്‍ശനവുമായി ഡി.എം.കെ രംഗത്തെത്തി. തങ്ങളുടെ പിന്തുണയില്ലാതെ പാര്‍ട്ടി അഞ്ച് സീറ്റുകള്‍ നേടുമായിരുന്നില്ലെന്ന്  ഡി.എം.കെ വക്താവ് എ ശരവണന്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നീക്കത്തെ 'പിന്നില്‍ നിന്ന് കുത്തുന്നത്' എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്. 

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗത്ത് ആധിപത്യം പുലര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം തകര്‍ന്ന അവസ്ഥയിലാണ്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവര്‍ ഒരുമിച്ച് തൂത്തുവാരിയിരുന്നു. 39 ല്‍ 38 സീറ്റുകലാണ് സഖ്യം നേടിയത്. 2024 ല്‍ 39 സീറ്റുകളും നേടി. 2004 മുതല്‍ 2013 വരെ ശ്രീലങ്കന്‍ തമിഴ് പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന സഖ്യം 2016 ലാണ് പുനരുജ്ജീവിപ്പിക്കുന്നത്.

ഒരിക്കല്‍ സ്വതന്ത്രമായി ഭരിച്ച സംസ്ഥാനത്തിന്റെ അധികാര പങ്കിടലിലേക്കുള്ള തിരിച്ചുവരവിന്റെ  സൂചന കൂടിയാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ടി.വി.കെയുമായുള്ള സഖ്യം. സംസ്ഥാനത്തെ 234 സീറ്റുകളില്‍ 108 സീറ്റുകളിലാണ് ടി.വി.കെ വിജയിച്ചത്. കേവല ഭൂരിപക്ഷത്തിന് വെറും പത്ത് സീറ്റുകള്‍ മാത്രം അകലെ നില്‍ക്കുന്ന ജയമായിരുന്നു ടി.വി.കെയുടേത്. കവല ഭൂരിപക്ഷമായ 118 എന്ന സംഖ്യയിലേക്കെത്തിക്കാതെ സത്യപ്രതിഞ്ജക്ക് വിളിക്കില്ലെന്ന് ഗവര്‍ണറും വ്യക്തമാക്കിയിരുന്നു.  ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ, പാര്‍ട്ടിക്ക് 113 സീറ്റുകളായി. ഡി.എം.കെയുടെ മറ്റ് പ്രധാന സഖ്യകക്ഷികളായ സിപിഐ (രണ്ട് സീറ്റുകള്‍), സിപിഎം (രണ്ട് സീറ്റുകള്‍), വിസികെ (രണ്ട് സീറ്റുകള്‍) എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ടിവികെയിലെ വൃത്തങ്ങള്‍ പറയുന്നു.

മെയ് 7ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിഞ്ജ ചെയ്യും. 

 

ongress decides to support vijay-led tvk in tamil nadu, signaling a major political realignment and possible new government formation with alliance conditions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ ലുക്കിലും ഫീച്ചറുകളിലും; ഇന്നോവ ക്രിസ്റ്റക്ക് പുത്തൻ അപ്‌ഡേഷനുമായി ടൊയോട്ട

National
  •  3 days ago
No Image

കോഴിക്കോട്ട് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരുക്ക്

Kerala
  •  3 days ago
No Image

അണ്ണാമലൈ ബി.ജെ.പി വിട്ടു; രാജി കേന്ദ്ര നേതൃത്വം സ്വീകരിച്ചു 

National
  •  3 days ago
No Image

അറബി പഠിക്കാനായി അവർ കോടതിയും കയറി, എന്നിട്ടും...

Kerala
  •  3 days ago
No Image

അടുത്തെത്തി രണ്ടാം ആണ്ട്: പുനരധിവാസ പട്ടികയിലില്ലാതെ ദുരന്തബാധിതർ

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്‌കൂൾ തുറന്നിട്ടും ഫിറ്റ്‌നസില്ലാതെ എണ്ണായിരത്തോളം ബസുകൾ; റോഡിലിറങ്ങിയാൽ പണി കിട്ടും, പരിശോധന കർശനമാക്കി എം.വി.ഡി

Kerala
  •  3 days ago
No Image

 ഹരജി തള്ളി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സി.എം.ആര്‍.എല്ലിന് തിരിച്ചടി 

Kerala
  •  3 days ago
No Image

കെ.എ റഹ്മാൻ സ്മാരക പരിസ്ഥിതി പുരസ്കാരം: സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Kerala
  •  3 days ago
No Image

ഉമ്മ പകർന്നുനൽകിയ പ്രകൃതിസ്നേഹം; ലോകമെങ്ങും പച്ചപ്പ് പടർത്തി താമരശ്ശേരിയിലെ അബ്ദുൽ റഷീദും മകൾ നൂറ സൈനബും; പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ കാട്ടുചെമ്പകം നട്ട് പുതിയ ദൗത്യം

Kerala
  •  3 days ago
No Image

'ഒന്നിനും കൊള്ളാത്തവര്‍, മമതയുടെ ജനപ്രീതിയില്‍ ജയിച്ചവര്‍, ബി.ജെ.പിക്കെതിരെ പോരാടാന്‍ ത്രാണിയില്ലാത്തവര്‍' വിമത എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

National
  •  3 days ago