പാചകവാതകവില വര്‍ധനയില്‍ പ്രതിഷേധം: ഇന്ന് ഹോട്ടലുകള്‍ അടച്ചിടും, ഓണ്‍ലൈന്‍ ഭക്ഷണവിതരണവുമില്ല
കൊച്ചി: പാചകവാതക വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്ററന്റ്, ബേക്കറി, ക്യാന്റീനുകള്‍ ഇന്ന് 24 മണിക്കൂര്‍ അടച്ചിട്ടും ഓണ്‍ലൈന്‍ ഫുഡ് വിതരണം നിര്‍ത്തിവച്ചും പ്രതിഷേധിക്കും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം.
പാചകവാതക വിലക്കയറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫിസിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ.ഒ.സി ഓഫിസിനു മുന്നില്‍ നടക്കുന്ന പ്രതിഷേധ ധര്‍ണ സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ അടക്കമുള്ള നിരവധി വ്യാപാര സംഘടനകള്‍ കടയടപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
In a major protest against the recurring increase in Commercial LPG prices, hotels and restaurants across Kerala have decided to shut down their operations today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."