HOME
DETAILS

ഗൾഫ് സംഘർഷം ഒട്ടും ബാധിച്ചില്ല; റെക്കോർഡുകൾ തകർത്ത് എമിറേറ്റ്‌സ്; ചരിത്രത്തിലെ വൻ ലാഭം

  
May 07, 2026 | 6:24 AM

Emirates Group record revenue profit despite late-year disruption

ദുബൈ: ആഗോള വ്യോമയാന വിപണിയിലെ വെല്ലുവിളികളെ കാറ്റിൽപറത്തി എമിറേറ്റ്‌സ് ഗ്രൂപ്പിന് ചരിത്ര വിജയം. 2024-25 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പിന്റെ ലാഭത്തിലും വരുമാനത്തിലും സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. നികുതിക്ക് മുമ്പുള്ള ലാഭം 18 ശതമാനം വർധിച്ച് 2,270 കോടി ദിർഹത്തിലെത്തി- 620 കോടി ഡോളർ.

യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും ചരക്ക് നീക്കത്തിലെ കുതിച്ചുചാട്ടവുമാണ് എമിറേറ്റ്‌സിനെ ഈ സുവർണ്ണ നേട്ടത്തിലേക്ക് നയിച്ചത്. ഗ്രൂപ്പിന്റെ മൊത്തം വരുമാനം ആറ് ശതമാനം വർധിച്ച് 14,540 കോടി ദിർഹമായി ഉയർന്നു. 

യാത്രാ സൗകര്യങ്ങളിലെ ഗുണനിലവാരവും ആഗോളതലത്തിൽ വർധിച്ചുവരുന്ന ആവശ്യകതയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും ലാഭകരമായ ഏവിയേഷൻ ഗ്രൂപ്പ് എന്ന പദവി ഇതോടെ എമിറേറ്റ്‌സ് കൂടുതൽ ഭദ്രമാക്കി.

കൊയ്തത് വൻ നേട്ടം 

 * എമിറേറ്റ്‌സ് എയർലൈൻ മാത്രം 2,120 കോടി ദിർഹം ലാഭമുണ്ടാക്കി (20% വർധനവ്).

 * കഴിഞ്ഞ വർഷം വിമാനം കയറിയത് 5.37 കോടി പേർ.

* സർവീസുകൾ മെച്ചപ്പെടുത്താനും പുതിയ വിമാനങ്ങൾക്കുമായി 1,400 കോടി ദിർഹം ചെലവിട്ടു.

* ജീവനക്കാരുടെ എണ്ണം ഒമ്പത് ശതമാനം വർധിച്ച് 1.21 ലക്ഷമായി. 

English summary : Emirates follows an April-to-March financial year, with the latest results covering the 12 months to March 31, 2026.

The Group recorded an EBITDA of Dh41.1 billion, reflecting its strong operating profitability.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ആരോഗ്യ പരിരക്ഷ; 'ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി' പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

അബൂദബിയിൽ വാടക വർദ്ധനവ് മരവിപ്പിച്ചു; താമസക്കാർക്ക് ആശ്വാസം

uae
  •  4 days ago
No Image

കേരള ബജറ്റ് 2026: എം.ടിക്ക് ആദരമായി കോഴിക്കോട്ട് കൾച്ചറൽ പാർക്ക്; സിനിമയ്ക്ക് നൂറു കോടി, കൊച്ചിയിൽ ഫിലിം സിറ്റി നിർമ്മിക്കും

Kerala
  •  4 days ago
No Image

റബ്ബറിന് 250 രൂപ താങ്ങുവില; ലൈറ്റ് മെട്രോയും 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും സൗജന്യ യാത്രയും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് ബജറ്റ്

Kerala
  •  4 days ago
No Image

മലബാറിന് കായിക കുതിപ്പ്; അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ സ്റ്റേഡിയത്തിനായി ബജറ്റിൽ 50 കോടി രൂപ വകയിരുത്തി

Kerala
  •  4 days ago
No Image

കേരളം ആഗോള വിദ്യാഭ്യാസ ആരോഗ്യ ഹബ്ബാകും; വയോജന ക്ഷേമത്തിനും വ്യോമയാന വികസനത്തിനും ബജറ്റില്‍ വന്‍ തുക

Kerala
  •  4 days ago
No Image

വ്യോമയാന ലോജിസ്റ്റിക്‌സ് ഹബ്ബുകളും MSME പാക്കേജും; ബജറ്റില്‍ വന്‍ വികസന പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

കേരള ബജറ്റ് 2026: കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ 'മിഷൻ സമുദ്ര'; ആദ്യ ബജറ്റിൽ 400 കോടി രൂപ വകയിരുത്തി വി.ഡി സതീശൻ സർക്കാർ

Kerala
  •  4 days ago
No Image

നവകേരള നിര്‍മ്മിതി ലക്ഷ്യം; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍

Kerala
  •  4 days ago
No Image

ചക്കയുടെ ‘പവർ’ കാട്ടാൻ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ; നിയമസഭാംഗങ്ങൾക്ക് ഇനി ‘ചക്ക സൽക്കാരം’

Kerala
  •  4 days ago