HOME
DETAILS

ആരോഗ്യ സുരക്ഷയിൽ സ്മാർട്ട് നിരീക്ഷണം; 'റാസിദ്' പ്ലാറ്റ്‌ഫോമുമായി ഒമാൻ

  
May 08, 2026 | 1:56 PM

oman health ministry rased electronic program disease control

മസ്കത്ത്: കൊതുക് ഉൾപ്പെടെ രോഗം പരത്തുന്ന ഉറവിടം നിരീക്ഷിക്കാൻ ‘റാസിദ്’എന്ന ഇലക്ട്രോണിക് പ്രോഗ്രാമിന് തുടക്കമിട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം. മസ്കത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സയീദ് ബിൻ ഹാരിബ് അൽ ലംകി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പണ്ടത്തെ പ്രതിരോധ രീതികളിൽ നിന്ന് വ്യത്യസ്തമായി മുൻകൂട്ടിയുള്ള നിരീക്ഷണ സംവിധാനത്തിലേക്ക് മാറുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളിലൊന്നായ ആരോ​ഗ്യസുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് പുതിയ പദ്ധതി.

ഡിജിറ്റൽ പിന്തുണയോടെ രോഗസാധ്യതകൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ഒരു ആരോഗ്യ സംവിധാനമാണ് ലക്ഷ്യമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയരക്ടർ ജനറൽ ഡോ. സക്കറിയ യഹ്യ അൽ ബലൂഷി പറഞ്ഞു. പരിശോധന നടത്തുന്ന ജീവനക്കാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് ബന്ധിപ്പിക്കുന്ന സ്മാർട്ട് സംവിധാനമാണ് ‘റാസിദ്’. ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ വേഗത്തിൽ ശേഖരിക്കാനും വിശകലനം ചെയ്യാനും ഇതുവഴി സാധിക്കും. രോഗം വരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തിയാൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പ്ലാറ്റ്‌ഫോം വഴി സാധിക്കും. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നേതൃത്വത്തിലാണ് ഈ ദേശീയ പദ്ധതി നടപ്പിലാക്കുന്നത്.

Oman's Ministry of Health has launched 'Rased,' a smart electronic platform designed for proactive vector surveillance and disease prevention, strengthening the nation’s health security under Oman Vision 2040.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക്‌സിക്കന്‍ വേവ്

Football
  •  13 days ago
No Image

2026 ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ മെക്‌സിക്കോയ്ക്ക്

Football
  •  13 days ago
No Image

സംഗീതനിശയിലാഴ്ന്ന് ഉദ്ഘാടനച്ചടങ്ങ്

Football
  •  13 days ago
No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  13 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  13 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  13 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  13 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  13 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  13 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  13 days ago