HOME
DETAILS

ബഹ്‌റൈനിൽ എമർജൻസി ലെയ്‌നുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ കർശന നടപടി

  
May 08, 2026 | 12:58 PM

bahrain highway emergency lane violation ai monitoring

മനാമ: ഹൈവേകളിലെ എമർജൻസി ലെയ്‌നുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന വാഹന ഉടമകൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് പാർലമെന്റ് അംഗങ്ങൾ. ആംബുലൻസുകൾക്കും സിവിൽ ഡിഫൻസ് വാഹനങ്ങൾക്കും ഇനി റോഡുകളിൽ തടസ്സമുണ്ടാകരുതെന്നും ഇതിനായി എ.ഐയുടെ സഹായത്തോടെ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഡോ. മുനീർ സുരൂറിന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാർ അടിയന്തര പ്രമേയം സമർപ്പിച്ചു. പ്രമേയം വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതിയുടെ പരിശോധനയ്ക്ക് വിട്ടു.

നിയമലംഘനം കണ്ടെത്തിയാൽ ഉടനടി മൊബൈൽ സന്ദേശത്തിലൂടെ പിഴ അറിയിപ്പ് നൽകുക, എമർജൻസി ലെയ്‌നിലൂടെ വാഹനം ഓടിക്കുന്നത് അസൗകര്യമാക്കുന്ന തരത്തിൽ 'റംബിൾ സ്ട്രിപ്പുകൾ' പോലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവയാണ് പ്രമേയത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ പേരും എമർജൻസി ലെയ്‌ൻ ഉപയോഗിക്കുന്നത് പതിവാണെന്ന് ഡോ. മുനീർ സുരൂർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബഹ്‌റൈൻ ഇന്റീരിയർ മന്ത്രാലയം ഇതിനകം തന്നെ 500 ഓളം എ.ഐ ക്യാമറകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3.18 ലക്ഷത്തിലധികം ഗതാഗത നിയമലംഘനങ്ങളാണ്. ഈ അപടകങ്ങളിൽ 76 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിലവിലുള്ള നിയമങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ നിയമം ലംഘിക്കാൻ കഴിയാത്ത വിധത്തിൽ സാങ്കേതികവും എൻജിനീയറിങുമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് എംപിമാരുടെ വാദം. 

Bahraini MPs, led by Dr. Muneer Suroor, have proposed an urgent plan to curb the misuse of highway emergency lanes using AI cameras and innovative road engineering to ensure clear passage for ambulances and first responders.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  4 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  4 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  4 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  4 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  4 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  4 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  4 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  4 days ago