HOME
DETAILS

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

  
Web Desk
May 08, 2026 | 4:52 PM

three-year-old sexually assaulted in delhi school staff arrested

ന്യൂ‍ഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി മൂന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ഡൽഹിയിലെ ജനക്പുരിയിലുള്ള സ്കൂളിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. സ്കൂളിലെ ജീവനക്കാരനാണ് പെൺകുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കുകയായിരുന്നതെന്ന് പൊലിസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മെയ് ഒന്നിനാണ് കുട്ടിയുടെ അമ്മ ജനക്പുരി പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്കൂളിലെ ജീവനക്കാരൻ മകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതോടെ പൊലിസ് ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ, പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പ് നിലനിൽക്കെത്തന്നെ ദ്വാരക അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം പ്രതിക്ക് ജാമ്യം അനുവദിച്ചു.

"കോടതി ഉത്തരവ് വിശദമായി പരിശോധിച്ച ശേഷം വരുംദിവസങ്ങളിൽ മേൽനടപടികളുമായി മുന്നോട്ട് പോകും," എന്ന് ഡൽഹി പൊലിസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

 

A three-year-old girl was allegedly sexually assaulted by a male staff member at a school in West Delhi's Janakpuri. The incident came to light after the child's mother filed a police complaint on May 1st. Following the victim's identification of the accused, the police registered a case under the Bharatiya Nyaya Sanhita (BNS) and the POCSO Act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യു.ജി പുനഃപരീക്ഷക്ക് സ്റ്റേ ഇല്ല; ഹരജികൾ പരിഗണിക്കുന്നത് സുപ്രിം കോടതി ജൂലൈയിലേക്ക് മാറ്റി

National
  •  5 days ago
No Image

'സെക്രട്ടേറിയറ്റ് പിരിച്ചുവിടണം'; ബിനോയ് വിശ്വത്തിന്റേത് അപക്വമായ പെരുമാറ്റമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ

Kerala
  •  5 days ago
No Image

മുൻ സ്പാനിഷ് പ്രധാനമന്ത്രി സാപറ്റേറോയ്‌ക്കെതിരെ അഴിമതി അന്വേഷണം; സ്പെയിനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം

International
  •  5 days ago
No Image

വനിതാ ടി20 ലോകകപ്പിൽ തകർത്തടിച്ച് മന്ദാനയും ഷഫാലിയും; ഡച്ച് പടയ്‌ക്കെതിരേ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  5 days ago
No Image

ഗില്ലിനും ഇഷാൻ കിഷനും സെഞ്ചുറി; അഫ്ഗാനെതിരേ പരമ്പര സ്വന്തമാക്കി ഇന്ത്യ

Cricket
  •  5 days ago
No Image

"ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ അമേരിക്ക കൂടെയുണ്ടാകും"; ഡൊണാൾഡ് ട്രംപ്

International
  •  5 days ago
No Image

ദുബൈ ഓഹരി വിപണിയിൽ ചരിത്ര നേട്ടം; വിപണി മൂലധനം 1 ട്രില്യൺ ദിർഹം കടന്നു

uae
  •  5 days ago
No Image

വേനൽച്ചൂടിനെ തോൽപ്പിക്കാൻ ഇൻഡോർ റണ്ണിംഗ്; ഗിന്നസ് റെക്കോർഡ് തിളക്കവുമായി ദുബൈ 'മല്ലത്തോൺ' 

uae
  •  5 days ago
No Image

മാസപ്പടി കേസ്: രണ്ടാം സമൻസിൽ ഹാജരായി; വീണയെ ഇഡി ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലധികം

Kerala
  •  5 days ago
No Image

523 ഹിന്ദുത്വ വിദ്വേഷ ഗാനങ്ങള്‍; പ്രോത്സാഹിപ്പിച്ച് മെറ്റയും, ഗൂഗിളും- രണ്ടിലൊന്നും ന്യൂനപക്ഷ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നവ

National
  •  6 days ago